അമ്മ - ഡബ്ല്യു.സി.സി തര്‍ക്കം തുറന്നപോരില്‍; എല്ലാ ജല്‍പനങ്ങള്‍ക്കും മറുപടി നല്‍കാനാവില്ലെന്ന് സിദ്ദിഖ്
|നടിയെന്ന് വിളിക്കുന്നത് അപമാനമല്ല, അഭിമാനമാണ്. മീ ടൂ ആരോപണങ്ങളുടെയെല്ലാം സത്യാവസ്ഥ അന്വേഷിക്കണമെന്നും സിദ്ദിഖ്
സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യു.സി.സിയുടെ ആരോപണങ്ങള്‍ തള്ളി അമ്മ എക്സിക്യുട്ടീവ് അംഗം സിദ്ദിഖ്. എല്ലാ ജല്‍പനങ്ങള്‍ക്കും മറുപടി നല്‍കാനാവില്ല. അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിനെ അപമാനിക്കാന്‍ ശ്രമിച്ചു. നടിയെന്ന് വിളിക്കുന്നത് അപമാനമല്ല, അഭിമാനമാണ്. മീ ടൂ ആരോപണങ്ങളുടെയെല്ലാം സത്യാവസ്ഥ അന്വേഷിക്കണം. രേവതിയുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ വ്യക്തത വേണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
ये à¤à¥€ पà¥�ें- ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞാല്‍ പുറത്തുപോയവരെ തിരിച്ചെടുക്കാമെന്ന് കെ.പി.എ.സി ലളിത
സംഘടനയില്‍ നിന്ന് രാജിവെച്ചവരെ തിരിച്ചെടുക്കില്ല. അമ്മയുടെ പ്രസിഡന്‍റിനെതിരെ ആക്ഷേപം ഉന്നയിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകും. നടിമാര്‍ പറയുന്നതനുസരിച്ച് ദിലീപിന്റെ ജോലി സാധ്യത കളയാനാകില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.
അതേസമയം ജഗദീഷ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് സംബന്ധിച്ച് അമ്മയിലെ ഭിന്നത പുറത്തുവന്നു. ആര് പറഞ്ഞിട്ടാണ് ജഗദീഷ് വാര്‍ത്താക്കുറിപ്പ് ഇറക്കിയതെന്ന് അറിയില്ലെന്ന് സിദ്ദിഖ് പറഞ്ഞു. ജനറല്‍ ബോഡി ഉടന്‍ ചേരില്ലെന്നും താന്‍ പറയുന്നതാണ് അമ്മയുടെ നിലപാടെന്നും സിദ്ദിഖ് വ്യക്തമാക്കി. എന്നാല്‍ യോഗം ചേരുമെന്നാണ് നേരത്തെ ജഗദീഷ് പറഞ്ഞത്. ആര് വിചാരിച്ചാലും അമ്മ എന്ന സംഘടനയെ പിളര്‍ക്കാനാവില്ലെന്നും സിദ്ദിഖ് വ്യക്തമാക്കി.