Entertainment
വലിയ സിനിമയായതുകൊണ്ടും കൊമേഴ്സ്യല്‍ വാല്യു കണക്കിലെടുത്തുമായിരിക്കും ആമിയില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്ന് അനുമോള്‍
Entertainment

വലിയ സിനിമയായതുകൊണ്ടും കൊമേഴ്സ്യല്‍ വാല്യു കണക്കിലെടുത്തുമായിരിക്കും ആമിയില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്ന് അനുമോള്‍

Web Desk
|
16 Oct 2018 5:29 AM GMT

ആമിയിലേക്ക് തന്നെ പരിഗണിക്കുന്നതായി ചര്‍ച്ചകള്‍ കേട്ടിരുന്നു. കമല്‍ സാറിന്റെ അടുത്ത് സംസാരിക്കുക കൂടി ചെയ്തിരുന്നു. അല്ലാതെ ഔദ്യോഗിക ചര്‍ച്ചയൊന്നും ഉണ്ടായില്ല.

വലിയ സിനിമയായതുകൊണ്ടും കൊമേഴ്സ്യല്‍ വാല്യു കണക്കിലെടുത്തുമായിരിക്കും ആമിയില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്ന് നടി അനുമോള്‍. ആമിയിലേക്ക് തന്നെ പരിഗണിക്കുന്നതായി ചര്‍ച്ചകള്‍ കേട്ടിരുന്നു. കമല്‍ സാറിന്റെ അടുത്ത് സംസാരിക്കുക കൂടി ചെയ്തിരുന്നു. അല്ലാതെ ഔദ്യോഗിക ചര്‍ച്ചയൊന്നും ഉണ്ടായില്ലെന്നും അനു മോള്‍ മീഡിയവണ്‍ മോണിംഗ് ഷോയില്‍ പറഞ്ഞു.

എന്റെ ആദ്യ സിനിമ തമിഴില്‍ പുറത്തിറങ്ങിയ കണ്ണുക്കുള്ളൈ ആയിരുന്നു. നല്ല സിനിമയായിരുന്നു അത്. പെര്‍ഫോമന്‍സ് ഓറിയന്റഡ് ആയിട്ടുള്ള സിനിമകള്‍ തെരഞ്ഞെടുക്കാനാണ് ഇഷ്ടം. ചിലതില്‍ ഒന്നും ചെയ്യാനില്ലെന്ന് തോന്നുമ്പോള്‍ അത് വേണ്ടെന്ന് വയ്ക്കും. കുറച്ചു സിനിമകളാണ് ചെയ്തിട്ടുള്ളതുകൊണ്ട് ഞാന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടമാണ്. ജാനുവിനെ ഇഷ്ടാണ്, തങ്കമണിയെ, ഗൌരിയെ, രാഗിണിയെ ഒക്കെ ഇഷ്ടാണ്. വ്യത്യസ്തമായ തെരഞ്ഞെടുക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ അതിനെക്കാളുപരി ആറ് മാസം പണിയില്ലാതെ ഇരിക്കേണ്ടി വരുമെന്നാണ്...അനുമോള്‍ പറഞ്ഞു.

താമരയാണ് പുതിയ സിനിമ. ടൈറ്റില്‍ വേഷത്തിലാണ് ഞാനെത്തുന്നത്. പിന്നെ ഉടലാഴം എന്ന സിനിമ ചെയ്തു. സുസ്മേഷ് ചന്ത്രോത്ത് സംവിധാനം ചെയ്ത പത്മിനിയുടെ ജോലികള്‍ കഴിഞ്ഞിട്ടുണ്ട്. ചിത്രകാരി പി.കെ പത്മിനിയുടെ ജീവിതകഥയാണ് സിനിമയില്‍.

ഡ്രൈവിംഗ് ഇഷ്ടമാണ്. ലൊക്കേഷനിലൊക്കെ സ്വന്തമായി വണ്ടിയോടിച്ചാണ് പോകാറുള്ളത്. റോക്ക് സ്റ്റാറിന് വേണ്ടിയാണ് ബൈക്ക് ഓടിക്കാന്‍ പഠിച്ചത്. കല്യാണത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല, കുറച്ചു സമയം കഴിയട്ടെ. എന്റെ മുന്നില്‍ വന്ന് എന്നെ മോഹിപ്പിക്കുന്ന ആളായിരിക്കണം അയാള്‍... മുന്‍പ് റിലേഷന്‍ഷിപ്പൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് പറയാന്‍ താല്‍പര്യമില്ലെന്നും അനു പറഞ്ഞു.

Similar Posts