Entertainment
അർജുൻ സർജക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി കന്നഡ നടി ശ്രുതി ഹരിഹരൻ
Entertainment

അർജുൻ സർജക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി കന്നഡ നടി ശ്രുതി ഹരിഹരൻ

Web Desk
|
21 Oct 2018 8:11 AM GMT

തമിഴ്,തെലുഗ്,കന്നഡ സിനിമകളിലെ ‘ആക്ഷൻ കിംഗ്’ എന്ന് വിളി പേരുള്ള അർജുൻ സർജക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി കന്നഡ നടി ശ്രുതി ഹരിഹരൻ. 2016 ൽ ഷൂട്ടിംഗ് നടന്ന ബഹു ഭാഷാ ചിത്രത്തിന്റെ സെറ്റിൽ വെച്ച് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ശ്രുതി ഫേസ്ബുക്കിൽ മീ ടൂ ആരോപണമുന്നയിച്ചത്.

‘അർജുൻ സർജയുടെ കൂടെ ഒരു ബഹു ഭാഷാ ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്നു, അർജുന്റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്, എനിക്ക് കിട്ടിയ അവസരത്തിൽ വളരെയധികം സന്തോഷത്തിലായിരുന്നു'; ശ്രുതി ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിൽ അർജുന്റെ ഭാര്യയുടെ വേഷത്തിൽ പ്രണയ രംഗത്തിന്റെ റിഹേഴ്സൽ ചിത്രീകരിക്കുമ്പോൾ അർജുൻ മുന്നറിയിപ്പില്ലാതെ തന്നെ പുണർന്നുവെന്നാണ് ശ്രുതി പറയുന്നത്. അർജുന്റെ കൈകൾ പിന്നിൽ വളരെയധികം അടുപ്പത്തോടെ സ്പർശിച്ചുവെന്നും നടി പറയുന്നു. തന്നെ കെട്ടിപിടിച്ചു ചേർത്ത് നിർത്തിയതിന് ശേഷം ഇത് പോലെ അഭിനയിച്ചാൽ പോരേയെന്ന് സംവിധായകനോട് ചോദിക്കുകയായിരുന്നു. 50 ഓളം വരുന്ന സിനിമ സംഘത്തിന് മുൻപിൽ വെച്ച് നടത്തിയ ഈ ചെയ്തി തനിക്ക് വളരെയധികം പേടിപ്പെടുത്തുന്ന ഒന്നായിരുന്നു എന്ന് ശ്രുതി പറയുന്നു.

റിഹേഴ്സൽ കഴിഞ്ഞ ഉടനെ തന്നെ താനീ കാര്യം മേക്ക് അപ് സംഘത്തോട് പറഞ്ഞെന്നും അതിന് ശേഷം ഇപ്പോൾ തുറന്ന് പറയാൻ തീരുമാനിക്കുകയായിരുന്നെന്നും നടി ഫേസ്ബുക്കിൽ പറയുന്നു.

മുൻപും തനിക്കെതിരെ ലൈംഗിക അതിക്രമം നടന്നിട്ടുണ്ടെന്ന് നടി ഫേസ്ബുക്കിൽ തുറന്ന് പറയുന്നുണ്ട്. മീ ടൂ വെളുപെടുത്തലുകൾ നടത്തുന്ന സ്ത്രീകൾക്ക് എല്ലാ വിധ ശക്തിയും ഉറപ്പ് നൽകുന്നുവെന്നും ശ്രുതി പോസ്റ്റിൽ പറയുന്നു. രണ്ട് അഭിനേതാക്കൾ തമ്മിലുള്ള അതിര് അർജുൻ സാർജ ഇനിയും ലംഖിക്കാതിരിക്കാനാണ് താൻ ഇപ്പോൾ ഇത് തുറന്ന് പറയുന്നെതെന്നും ശ്രുതി ഫേസ്ബുക്കിൽ കുറിച്ചു.

അതെ സമയം തനിക്കെതിരെ ഉയർത്തിയ ആരോപണം കള്ളമാണെന്നും കേട്ടപ്പോൾ ഞെട്ടി പോയെന്നും അർജുൻ സാർജ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Similar Posts