Entertainment
വിമാനത്തിന്‍റെ ചിറകിലേറിയുള്ള ചിത്രീകരണത്തിനിടെ താഴെ വീണ് റാപ്പര്‍ മരിച്ചു 
Entertainment

വിമാനത്തിന്‍റെ ചിറകിലേറിയുള്ള ചിത്രീകരണത്തിനിടെ താഴെ വീണ് റാപ്പര്‍ മരിച്ചു 

Web Desk
|
24 Oct 2018 4:41 AM GMT

സാഹസികത നിറഞ്ഞ സംഗീത വീഡിയോയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം

പറക്കുന്ന വിമാനത്തിന്റെ ചിറകിലേറി വീഡിയോ ചിത്രീകരിക്കുന്നതിനിടെ താഴെ വീണ കനേഡിയന്‍ റാപ്പര്‍ ജോണ്‍ ജെയിംസ് മരിച്ചു. സാഹസികത നിറഞ്ഞ സംഗീത വീഡിയോയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. 34 വയസ്സായിരുന്നു.

ബ്രിട്ടീഷ് കൊളംബിയയിലെ വേര്‍നണിലാണ് സംഭവം. വിമാനത്തിന് മുകളിലൂടെ നടന്നും ചിറകില്‍ തൂങ്ങിക്കിടന്നുമൊക്കെയായിരുന്നു ചിത്രീകരണം. എന്നാല്‍ വിമാനം ചെരിഞ്ഞപ്പോള്‍ ജോണ്‍ ജെയിംസിന് പാരച്യൂട്ട് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. വിമാനം സുരക്ഷിതമായി താഴെയിറക്കാന്‍ കഴിഞ്ഞതിനാല്‍ മറ്റുള്ളവര്‍ അപകടത്തില്‍പ്പെട്ടില്ല.

സംഗീതവും സാഹസികതയും ഇഴചേര്‍ത്ത് ആസ്വാദകരെ വിസ്മയിപ്പിക്കുക എന്നതായിരുന്നു ജോണ്‍ ജെയിംസിന്‍റെ ശൈലി. മാസങ്ങള്‍ നീണ്ട കഠിന പരിശ്രമത്തിനും പരിശീലനത്തിനും ശേഷമായിരുന്നു വിമാനത്തിന്‍റെ ചിറകിലേറിയുള്ള സാഹസിക ചിത്രീകരണം. തന്‍റെ ദീര്‍ഘനാളത്തെ സ്വപ്നം സാക്ഷാത്കരിക്കും മുന്‍പാണ് അപ്രതീക്ഷിതമായി ദുരന്തമുണ്ടായത്.

പരിശീലനത്തിന്‍റെ ദൃശ്യങ്ങള്‍ മൂന്നാഴ്ച മുന്‍പ് ജോണ്‍ ജെയിംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Any day spent with Rory Bushfield is always lit af ! Song: Jon James - The Man ft. Riff Raff Thanks to @kaliiifornia619 @thisisadium Made X Forever Bobby S Oul & @shooklook for making this song happen!

Posted by Jon James on Wednesday, October 3, 2018
Related Tags :
Similar Posts