ഉമ്മയും മോനും ഇനി വെള്ളിത്തിരയില്‍; എന്റെ ഉമ്മാന്റെ പേരിന്റെ ചിത്രീകരണം പൂര്‍ത്തിയായി
|ഹമീദ് എന്ന ചെറുപ്പക്കാരനായാണ് താരം എത്തുന്നത്. ടൊവിനോയുടെ അമ്മയായി ഉര്‍വ്വശിയും എത്തുന്നു.
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. യുവതാരം ടൊവിനോ തോമസും പ്രിയ നടി ഉര്‍വ്വശിയും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഹമീദ് എന്ന ചെറുപ്പക്കാരനായാണ് താരം എത്തുന്നത്. ടൊവിനോയുടെ അമ്മയായി ഉര്‍വ്വശിയും എത്തുന്നു.
ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞാൽ ചിത്രം വെള്ളിത്തിരയിൽ എത്തും. ചിത്രത്തിന്റെ കഥ മനസ്സിൽ കണ്ടപ്പോൾ തന്നെ അമ്മയുടെ സ്ഥാനത്ത് ഉര്‍വ്വശി ചേച്ചിയുടെ മുഖമാണ് വന്നതെന്നും കഥയുമായി സമീപിച്ചപ്പോൾ സമ്മതം മൂളിയെന്നും സംവിധായകൻ ജോസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ജോസ് സെബാസ്റ്റ്യൻ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ജോസ് തന്നെയാണ്. ടൊവിനോയ്ക്കും ഉറുവ്വശിക്കും പുറമെ ശാന്തി കൃഷ്ണ, സിദ്ദിഖ്, ഹരീഷ് കണാരന്, മാമുക്കോയ, ദിലീഷ് പോത്തന് തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.