താനും അച്ഛനും അങ്ങിനെ പറഞ്ഞിട്ടില്ല; വിനീത് ശ്രീനിവാസന്
|രണ്ട് വര്‍ഷം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് എന്റെ അച്ഛന് പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
കമ്മ്യൂണിസത്തിനെതിരായി താനും അച്ഛന് ശ്രീനിവാസനും പറഞ്ഞതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്റ്ററുകളില്‍ വാസ്തവമില്ലെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. മുന്‍പ് ഇത്തരം പോസ്റ്ററുകള്‍ പ്രചരിച്ചിരുന്നു. ഇടവേളക്ക് ശേഷം വീണ്ടും അതു പ്രചരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. രണ്ട് വര്‍ഷം മുന്‍പ് ഇതുമായി ബന്ധപ്പെട്ട് എന്റെ അച്ഛന് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. തങ്ങള്‍ പറഞ്ഞതായി പ്രചരിക്കുന്ന പോസ്റ്ററുകള്‍ നൂറ് ശതമാനം വ്യാജമാണെന്നും വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
എന്റെ അച്ഛന് എനിക്ക് തന്ന ആദ്യ ഉപദേശം ഒരു കമ്മ്യൂണിസ്റ്റായി ജീവിക്കാനാണ്. പിന്നീട് കാലം മാറിയപ്പോള്‍ ഇന്ന് അച്ഛന് പറയുന്നു..നീ ഒരിക്കലും കമ്മ്യൂണിസ്റ്റ് ആകരുത്..അത് അച്ഛന് പറ്റിയ ഏറ്റവും വലിയ ഒരു തെറ്റാണെന്ന്...ഇതായിരുന്നു വിനിതിന്റെ ചിത്രം സഹിച്ച സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച പോസ്റ്റര്‍. കമ്മ്യൂണിസം ഇന്ന് പാവങ്ങളെ പറ്റിച്ച് ചിലര്‍ക്ക് ജീവിക്കാനുള്ള വെറും ചൂണ്ട മാത്രമാണ്..പാവങ്ങള്‍ അതില്‍ കൊത്തി അതില്‍ കുരുങ്ങുന്നു...നേതാക്കള്‍ അത് ആഹാരമാക്കുന്നു ഇതായിരുന്നു ശ്രീനിവാസന് പറഞ്ഞതായി ഫേസ്ബുക്കില്‍ പ്രചരിച്ചത്.
This is FAKE., 100% FAKE.. this has circulated on social media in the past.. now it’s circulating again.. I am putting...
Posted by Vineeth Sreenivasan on Thursday, October 25, 2018