‘നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടു, പതിനേഴാം വയസ്സിലാണ് അന്ന് സംഭവിച്ചതെന്ന് തിരിച്ചറിഞ്ഞത്’: വെളിപ്പെടുത്തലുമായി പാർവതി
|നാല് വയസ്സുള്ളപ്പോൾ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി നടി പാർവതി. പതിനേഴ് വയസ്സിന് ശേഷം മാത്രമാണ് അന്നെന്താണ് സംഭവിച്ചതെന്ന് മനസ്സിലായത്. വീണ്ടും പന്ത്രണ്ട് വർഷങ്ങളെടുത്തു സംഭവത്തെപ്പറ്റി പുറത്തുപറയാന്‍. മുംബൈ ചലച്ചിത്ര മേളയില്‍ സംസാരിക്കുമ്പോഴാണ് തനിക്ക് നേരിടേണ്ടി വന്ന് അക്രമത്തെ കുറിച്ച് പാര്‍വതി വെളിപ്പെടുത്തിയത്.
രാഷ്ട്രീയ, സിനിമാമേഖലകളിലെ മീ ടു ക്യാംപെയിനിനെ കുറിച്ചുള്ള ചോദ്യത്തിലാണ് പാർവതിയുടെ വെളിപ്പെടുത്തൽ. 'എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോഴാണ് അത്തരമൊരു അനുഭവമുണ്ടായത്. പതിനേഴ് വർഷം കഴിഞ്ഞാണ് അന്നെന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിഞ്ഞത്. പിന്നെയും പന്ത്രണ്ട് വർഷം കഴിഞ്ഞാണ് സംഭവത്തെപ്പറ്റി പുറത്തുപറയാൻ കഴിഞ്ഞത്'; പാർവതി പറഞ്ഞു.
ഞാന്‍ അക്രമിക്കപ്പെട്ടതിനെ കുറിച്ച് മറ്റൊരാളോട് തുറന്ന് സംസാരിക്കാന്‍ 12 വര്‍ഷം കൂടി സമയമെടുത്തു. പക്ഷെ അതിജീവനം എന്നത് തിരിച്ചറിയുന്നതും സംഭവിച്ചുവെന്ന് അംഗീകരിക്കുന്നതും അതിനെ മറികടക്കുന്നതുമെല്ലാം ജീവീതത്തില്‍ അനുഭവിക്കുന്ന വലിയ പോരാട്ടം തന്നെയാണെന്നും പാര്‍വതി അഭിപ്രായപ്പെട്ടു.