Entertainment
Entertainment
നടന്‍ രജിത് മേനോന്‍ വിവാഹിതനായി
![](/images/authorplaceholder.jpg)
3 Nov 2018 6:06 AM GMT
ശ്രുതി മോഹന്‍ദാസാണ് വധു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള് നടന്നത്.
യുവതാരം രജിത് മേനോന്‍ വിവാഹിതനായി. ശ്രുതി മോഹന്‍ദാസാണ് വധു.തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള് നടന്നത്‍. സിനിമാരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
കമല്‍ സംവിധാനം ചെയ്ത ഗോള്‍ എന്ന ചിത്രത്തില്‍ നായകനായിട്ടാണ് തൃശൂര്‍ സ്വദേശിയായ രജിതിന്റെ സിനിമാപ്രവേശം. വെള്ളത്തൂവല്‍, ജനകന്‍,ഡോക്ടര്‍ ലവ്, ഇന്നാണ് ആ കല്യാണം, സെവന്‍സ്,ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നിവയാണ് പ്രധാന സിനിമകള്‍. ഹോട്ടല്‍ ബ്യൂട്ടിഫൂള്‍ എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും ശ്രീരാമരാക്ഷ എന്ന സിനിമയിലൂടെ തെലുങ്കിലും രജിത് സാന്നിധ്യമറിയിച്ചിട്ടുണ്ട്. പുറത്തിറങ്ങാന്‍ പോകുന്ന എംബിരന്‍ എന്ന തമിഴ് സിനിമയാണ് രജിതിന്റെ പുതിയ പ്രോജക്ട്.
Rajith Menon debut was in the Malayalam film Goal. Such a beautiful and romantic tale, Of two souls gradually becoming...
Posted by Catch Weddings on Friday, November 2, 2018