“വാപ്പിച്ചിക്കൊപ്പം ദളപതിയുടെ സെറ്റില്‍ പോകാറുണ്ടായിരുന്നു’’; മണിരത്നവുമായുള്ള സിനിമാനുഭവങ്ങള്‍ പങ്കിട്ട് ദുല്‍ഖര്‍
|മണിരത്‌നത്തിന് കീഴില്‍ നടനായി അഭിനയിക്കാന്‍ കഴിയുന്നത് ലോകത്തിലെ പ്രസിദ്ധ സര്‍വകലാശയില്‍ പഠിക്കാനുള്ള അവസരം ലഭിക്കുന്നതുപോലെ ഭാഗ്യമാണ്
പ്രശസ്ത തമിഴ്‍ സംവിധായകന്‍ മണിരത്‌നത്തിന്‍െ കീഴില്‍ വര്‍ക്ക് ചെയ്തത് ജിവിതത്തിലെ വലിയ നേട്ടമാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍. മണിരത്‌നത്തിന് കീഴില്‍ നടനായി അഭിനയിക്കാന്‍ കഴിയുന്നത് ലോകത്തിലെ പ്രസിദ്ധ സര്‍വകലാശയില്‍ പഠിക്കാനുള്ള അവസരം ലഭിക്കുന്നതുപോലെ ഭാഗ്യമാണ്. 'ഒ.കെ കാതല്‍ കണ്‍മണി' എ സിനിമയിലായിരുന്നു ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. 'ടൈക്ക് ടു' എന്ന റേഡിയോ ഷോയിലായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
കുട്ടിക്കാലത്ത് മണിരത്നത്തിന്റെ സെറ്റില്‍ പോയത് ദുല്‍ഖര്‍ ഓര്‍ക്കുന്നു. മമ്മൂട്ടിയുടെ ധളപതി സിനിമാ ലൊക്കേഷനില്‍ മകനും കുടിയായ ദുല്‍ഖര്‍ പോകാറുണ്ടായിരുന്നു.
അച്ഛന്റെ സംവിധായകന്‍ കൂടിയായ മണിരത്‌നത്തിന്‍െ കൂടെ നടനായി അഭിനയിച്ച അനുഭവങ്ങള്‍ എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് ദുല്‍ഖറിന്‍െ മറുപടി ഇങ്ങനെയായിരുന്നു,
'അനുഭവങ്ങള്‍ അതിശയിപ്പിക്കുതായിരുന്നു. ധളപതിക്ക് ശേഷം വാപ്പിച്ചിയുമായി മണിരത്‌നം സാര്‍ സിനിമയുമായി ബന്ധപ്പെട്ട് ഒരുപാട് ചര്‍ച്ചകള്‍ നടത്താറുണ്ടായിരുന്നു. എന്റെ ചെന്നൈയിലെ വീടിനടുത്തായിരുന്നു മണിരത്‌നം സാറിന്റെ ഓഫിസ്, പണ്ട് പലവട്ടം അദ്ദേഹത്തെ അവിടെ നിന്ന് കാണാറുണ്ടായിരുന്നു.
മണിസാര്‍ അധികം സംസാരിക്കാത്ത പ്രകൃതമാണ്. ഷോട്ടുകള്‍ക്കിടയിലുള്ള ഇടവേളകളില്‍ ഞാന്‍ 'എന്തെങ്കിലും പറയൂ' എന്നൊക്കെ പറയുമ്പോഴും മൗനമായിരിക്കും മറുപടി. അന്നേരമെല്ലാം അദ്ദേഹം ഷോട്ടുകളില്‍ മുഴുകുകയായിരിക്കും.
ഹിന്ദി സിനിമ സെറ്റുകളില്‍ ചെല്ലുമ്പോള്‍ സാംസ്കാരിക വ്യത്യാസം അനുഭവപ്പെടാറില്ലേ എന്ന ചോദ്യത്തിന് ദുല്‍ഖര്‍ പറഞ്ഞു,
സത്യസന്ധമായി പറഞാല്‍ എനിക്ക് കൂടുതലായി ഹിന്ദി ഇന്‍ഡസ്ട്രിയുമായാണ് ചേര്‍ച്ച തേന്നുന്നത്. അവിടത്തെ സഹസംവിധായകര്‍, ക്രൂ മെമ്പേഴ്‌സെല്ലാം എന്നെ പോലെയാണ് വളര്‍ന്നിട്ടുള്ളത്. അവര്‍ വളര്‍ന്നത് വലിയ നഗരങ്ങളിലാണ്. അവര്‍ നല്ലവണ്ണം യാത്രചെയ്യുന്നവരാണ്, ഞങ്ങള്‍ കാണുന്ന സിനിമകള്‍, വായിക്കുന്ന പുസ്തകങ്ങളെല്ലാം ഒട്ടുമിക്കതും ഒരുപോലെയുള്ളതാണ്. എന്നാല്‍ ചെറിയ ഇന്‍ഡസ്ട്രിയില്‍ ഇത്രത്തോളം ഇല്ലെങ്കിലും അവരും പുതിയ സാധ്യതകള്‍ തുറന്നിടുന്നു. ഇതാണ് ഞാന്‍ കാണുന്ന വലിയ വ്യത്യാസം.