Entertainment
തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ വിശേഷവുമായി ആമീര്‍ ഖാന്‍ 
Entertainment

തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ വിശേഷവുമായി ആമീര്‍ ഖാന്‍ 

Web Desk
|
7 Nov 2018 6:11 AM GMT

തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലൂടെ വ്യത്യസ്ഥതമായ കഥാപാത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ആമീര്‍ ഖാന്‍. അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ശൈഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

വിജയ് കൃഷ്ണ ആചാര്യയുടെ സംവിധാനത്തില്‍ തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 8ന് റിലീസിനൊരുങ്ങുകയാണ്. തുടര്‍ച്ചയായ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം തഗ്സ് ഓഫ് ഹിന്ദോസ്ഥാനിലൂടെ വ്യത്യസ്ഥതമായ കഥാപാത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ആമീര്‍ ഖാന്‍. അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ശൈഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍. കരണ്‍ ജോഹറിന്‍റെ ടോക്ക് ഷോയില്‍ പങ്കെടുത്ത് ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും മറ്റും സംസാരിക്കുകയായിരുന്നു ആമീര്‍.

തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍

രങ്കീല എന്ന ചിത്രത്തിനപ്പുറമാണിത്. കഥാപാത്രത്തോടുള്ള ഇഷ്ട കൂടുതല്‍ കൊണ്ടും എല്ലാ സിനിമകളില്‍ നിന്നും വ്യത്യസ്ഥമായി തമാശകളിലൂടെ കടന്ന് പോകുന്ന ചിത്രമായത് കൊണ്ടും പ്രേക്ഷകര്‍ കൂടുതലായും ആസ്വദിക്കും എന്ന് വിശ്വസിക്കുന്നു. കൂടാതെ അമിതാഭ് ബച്ചനോടൊപ്പം ഒരു ചിത്രത്തിലെങ്കിലും അഭിനയിക്കുക എന്ന ആഗ്രഹം സഫല മാവുകയാണ്. ഇതൊരു ചരിത്ര പശ്ചാത്തലമുള്ള സിനിമയാണ്. അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ശൈഖ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.

അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രം ആണ് തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍. ഞാന്‍ ബിഗ് ബിയുടെ കടുത്ത ആരാധകന്‍ ആണ്. ആദ്യമായി ഞാന്‍ ബിഗ് ബിയുമായി സംസാരിക്കുന്നത് ഊട്ടിയിലെ ജോ ജീത വാഹി സികന്ദറിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു. അക്കാലത്ത് സെൽ ഫോണുകൾ ഉണ്ടായിരുന്നില്ല. ബച്ചൻ വിളിച്ചിരുന്ന റിസപ്ഷനിസ്റ്റിന്‍റെ ഒരു സന്ദേശം കിട്ടി. ഞാൻ ഒരു തമാശയാണെന്ന് കരുതി എന്നാല്‍ അരമണിക്കൂറിനുള്ളില്‍ അദ്ദേഹം വിളിച്ചു. വീട്ടിലായാലും അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ഞാന്‍ എഴുന്നേറ്റ് പോകും. ട്വിറ്റര്‍ ഉപയോഗിച്ച് തുടങ്ങാന്‍ ബിഗ് ബിയാണ് നിര്‍ബന്ധിച്ചത്.

സല്‍മാന്‍ ഖാന്‍, ഷാറൂഖ് ഖാന്‍

അവരുമായി ഒരിക്കലും മത്സരിച്ചിട്ടില്ല. മത്സരിക്കുകയാണെന്ന് തോന്നിയിട്ടില്ല, ഞാന്‍ അങ്ങനെയുള്ളയാളല്ല. രാകേശ് ശര്‍മ്മയുടെ ജീവിത കഥ പറയുന്ന ചിത്രത്തിലേക്ക് ഷാറൂഖ് ഖാനെ നിര്‍ദ്ദേശിച്ചത് ഞാനാണ്, കാരണം ആ ചിത്രം ഏറ്റവും അനുയോജ്യമായത് അദ്ദേഹത്തിനായത് കൊണ്ടാണ്. ഷാറൂഖ് ഖാനുമായി നല്ല ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്. നടന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും അദ്ദേഹത്തെ ആരാധനയോടെയാണ് നോക്കുന്നത്. അദ്ദേഹത്തെ ഒരു താരം എന്ന നിലയിലാണ് കാണുന്നത്, ഞാനൊരു താരമല്ല, അദ്ദേഹം സുന്ദരനാണ്, നന്നായി ഡ്രസ് ചെയ്യുന്നു, അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോവുകയാണെങ്കില്‍ അദ്ദേഹത്തിന്റെ വസ്ത്രശേഖര റൂമിലേക്ക് കൊണ്ടുപോകും. എന്റെ വീടിനേക്കാളും വലുതാണത്(ചിരിക്കുന്നു)

മീടു ക്യാമ്പയിനെക്കുറിച്ച്

നല്ലൊരു ക്യാമ്പയിനായാണ് തോന്നിയത്, വര്‍ഷങ്ങളായി ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ ഇത്തരത്തിലുള്ള ചൂഷണങ്ങള്‍ അനുഭവിക്കുന്നുണ്ട്, എന്നാല്‍ അത്തരം ചൂഷണങ്ങളെ ഇല്ലായ്മ ചെയ്യാനാവുമെന്നതില്‍ ഇത്തരം ക്യാമ്പയിനുകള്‍ ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു.

Similar Posts