Entertainment
കേരള രാജ്യാന്തര ചലച്ചിത്രമേള: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി
Entertainment

കേരള രാജ്യാന്തര ചലച്ചിത്രമേള: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

Web Desk
|
10 Nov 2018 3:53 AM GMT

മുഖ്യമന്ത്രി പിണറായി വിജയന്‍ പാസ് തുകയായ 2000 രൂപ മന്ത്രി എ.കെ ബാലന് നല്‍കി ഡെലിഗേറ്റ് പാസ് എടുത്താണ് തുടക്കം കുറിച്ചത്

ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പാസ് തുകയായ 2000 രൂപ മന്ത്രി എ.കെ ബാലന് നല്‍കി ഡെലിഗേറ്റ് പാസ് എടുത്താണ് തുടക്കം കുറിച്ചത്. ഡിസംബര്‍ ഏഴ് മുതല്‍ പതിമൂന്ന് വരെയാണ് ചലച്ചിത്രമേള.

പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി ചെലവ് ചുരുക്കിയാണ് മേള നടത്തുന്നത്. ഡെലിഗേറ്റുകള്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷനാണ് മുഖ്യമന്ത്രി തുടക്കം കുറിച്ചത്. 2000 രൂപ മന്ത്രി എ.കെ ബാലന് നല്‍കിയാണ് മുഖ്യമന്ത്രി മേളയുടെ ഡെലിഗേറ്റായത്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് മുന്നോടിയായി ഈ മാസം ഒന്ന് മുതല്‍ ചലച്ചിത്ര അക്കാദമിയുടെ അഞ്ച് കേന്ദ്രങ്ങളിലൂടെയുള്ള രജിസ്ട്രേഷന്‍ 1500 കടന്നതായി അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു. ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയും സ്പോണ്‍സര്‍ഷിപ്പിലൂടെയുമാണ് മേള നടത്തുന്നത്. 120 ചിത്രങ്ങളാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Related Tags :
Similar Posts