Entertainment
ഹിന്ദു-മുസ്‌ലിം പ്രണയം കാണിക്കുന്ന  കേദാർനാഥ് സിനിമ  നിരോധിക്കണമെന്ന് ബി.ജെ.പി 
Entertainment

ഹിന്ദു-മുസ്‌ലിം പ്രണയം കാണിക്കുന്ന കേദാർനാഥ് സിനിമ നിരോധിക്കണമെന്ന് ബി.ജെ.പി 

Web Desk
|
12 Nov 2018 3:47 AM GMT

ഹിന്ദു മുസ്‌ലിം പ്രണയം കാണിക്കുന്ന കേദാർനാഥ് സിനിമ നിരോധിക്കണമെന്ന് ബി.ജെ.പി. സിനിമ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും ലൗ ജിഹാദ് പ്രചരിപ്പിക്കുന്നതാണെന്നും ബി.ജെ.പിയുടെ മുതിർന്ന നേതാവ് പറഞ്ഞു. ഉത്തരഖണ്ഡിലെ കേദാർനാഥ് പ്രളയത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ സിനിമയാണ് കേദാർനാഥ്. മൻസൂർ, മുക്കു എന്നീ കഥാപാത്രങ്ങളിലൂടെ പ്രളയത്തിലെ തീവ്രമേറിയ പ്രണയം കാണിക്കുന്ന സിനിമയിൽ സാറ അലി ഖാനും സുശാന്ത് സിങ് രജ്പുത്തുമാണ് നായികാ നായകന്മാരായി അഭിനയിക്കുന്നത്. പ്രളയത്തിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന പ്രണയിതാക്കളുടെ കഥയിൽ ഉത്തരഖണ്ഡിനെ കവർന്നെടുത്ത പ്രളയത്തിന്റെ ഭീകരതയും കാണിക്കുന്നുണ്ട്.

സിനിമക്കെതിരെ ബി.ജെ.പിയുടെ മാധ്യമ വിഭാഗാംഗമായ അജേന്ദ്ര അജയ് സെൻസർ ബോർഡ് തലവൻ പ്രശൂൺ ജോഷിക്ക് കത്തയച്ചിട്ടുണ്ട്. അതി ഭീകര പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സിനിമയുടെ സംവിധായകൻ അഭിഷേക് കപൂർ ഹിന്ദു വികാരങ്ങളെ കളിയാക്കുകയാണെന്നാണ് കത്തിൽ പറയുന്നത്.

‘ടീസറിൽ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാറ അലി ഖാനും സുശാന്ത് സിങ് രജ്പുത്തും ചുംബിക്കുന്നത് ഒഴിവാക്കിയാൽ തന്നെ പോസ്റ്ററിലെ ടാഗ് ലൈൻ വളരെയധികം പ്രശ്‍നമുണ്ടാക്കുന്നതാണ്. പ്രണയമൊരു തീർത്ഥ യാത്ര എന്ന ടാഗ് ലൈൻ ഹിന്ദു മതത്തിനെതിരെയുള്ള നേർ ആക്രമണമാണ്. കേദാർനാഥ് കോടികണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രതീകമാണ്'; ബി.ജെ.പി നേതാവ് അജയ് പറഞ്ഞു.

ഹിന്ദു മുസ്‌ലിം പ്രണയത്തിന് പുറമെ അണിയറ പ്രവർത്തകർ ഒരു ഹിന്ദു കഥാപാത്രത്തിനെ പോലും പ്രധാന കഥാപാത്രമായി വെച്ചില്ല'; ബി .ജെ.പി നേതാവ് അജയ് പറഞ്ഞു.

സിനിമ ലൗ ജിഹാദ് പ്രചരിപ്പിക്കുന്നതാണെന്നും കേദാർനാഥിലെ തീർത്ഥ പുരോഹിതന്മാരെ മര്യാദയില്ലാത്ത ചിത്രീകരിക്കുന്നതാണെന്നും ബി.ജെ.പി നേതാവ് പറയുന്നു. സിനിമക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം രൂക്ഷമാകുന്നതിന് മുൻപ് സിനിമ നിരോധിക്കണമെന്നാവിശ്യപെട്ടാണ് ബി.ജെ.പി സെൻസർ ബോർഡിന് കത്തയച്ചിട്ടുള്ളത്. റോണി സ്ക്രൂവാലായും പ്രഘ്യാ കപൂറുമാണ് കേദാർനാഥിന്റെ നിർമാതാക്കൾ.

നിതീഷ് ഭരദ്വാജ്, അൽക അമിൻ, പൂജ ഗോർ, സോണാലി സച്ച്ദേവ്, നിഷാന്ത് ദഹിയ എന്നിവരാണ് കേദാർനാഥിലെ മറ്റ് താരങ്ങൾ. കനിക ധില്ലൻ തിരക്കഥയൊരുക്കിയ ചിത്രത്തിനായി അമിത് ത്രിവേദി സംഗീത സംവിധാനവും തുഷാർ കാന്തി റെ ഛായാഗ്രഹണവും ചന്തൻ അറോറ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അഭിഷേക് കപൂറാണ്. ഡിസംബർ 7ന് ചിത്രം റിലീസ് ചെയ്യും.

ये भी पà¥�ें- പ്രളയത്തിലെ പ്രണയം പറഞ്ഞ് കേദാർനാഥ് ടീസർ 

Related Tags :
Similar Posts