ജിമിക്കി കമ്മലിന്റെ ഓളം തീര്‍ന്നിട്ടില്ല,കാട്രിന്‍ മൊഴിയില്‍ പാട്ടിനൊപ്പം ചുവടുവച്ച് ജ്യോതിക
|മൊഴി എന്ന ചിത്രത്തിന് ശേഷം സംവിധായകന് രാധാ മോഹനും, ജ്യോതികയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി
എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന് കട്ടോണ്ട് പോയി ...എന്ന പാട്ട് തീര്‍ത്ത ഓളം ഇതുവരെ അടങ്ങിയിട്ടില്ല. മലയാളത്തിനൊപ്പം ടോളിവുഡും ബോളിവുഡും..ഹോളിവുഡ് വരെ ഗാനത്തിന് ചുവടുവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ജിമിക്കി കമ്മല്‍ വീണ്ടും തരംഗമാകാന്‍ എത്തിയിരിക്കുകയാണ്. തുമാരി സുലുവിന്റെ തമിഴ് റീമേക്കായ കാട്രിന്‍ മൊഴിയില്‍ ജിമിക്കി കമ്മലിന് വേണ്ടി ജ്യോതികയും സംഘവും ചുവട് വച്ചിരിക്കുകയാണ്.
മൊഴി എന്ന ചിത്രത്തിന് ശേഷം സംവിധായകന് രാധാ മോഹനും, ജ്യോതികയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് കാട്രിന്‍ മൊഴി.ചിത്രത്തില്‍ റേഡിയോ ജോക്കിയായാണ് ജ്യോതിക എത്തുന്നത്. ജിമ്മിക്കി കമ്മലിനൊപ്പം ആ ഗാനരംഗത്തില്‍ ഉപയോഗിച്ചിട്ടുള്ള നൃത്തച്ചവുടുകളും മലയാളത്തിന്റേതാണ്. തുമാരി സുലുവില്‍ ശ്രീദേവി അനശ്വരമാക്കിയ ഹവാ ഹവായി എന്ന പാട്ടിനൊപ്പമാണ് നായിക വിദ്യാ ബാലന് ഡാന്‍സ് ചെയ്തത്.
വിജയലക്ഷ്മി എന്ന വിജിയായിട്ടാണ് കാട്രിന്‍ മൊഴിയില്‍ ജോ എത്തുന്നത്. വിജിയുടെ ഭര്‍ത്താവായി എത്തുന്നത് വിദാര്ത്ഥാണ്. സാധാരണക്കാരിയായ വിജി ഒരു സാഹചര്യത്തില്‍ റേഡിയോ ജോക്കി ആകുന്നതും തുടര്‍ന്നുണ്ടാകുന്ന മുഹൂര്‍ത്തങ്ങളുമാണ് സിനിമയില്‍ പറയുന്നത്.