Entertainment
എന്റെ ജീവിതത്തിലെ ശക്തി കേന്ദ്രമായതിന് നന്ദി; ഭര്‍ത്താവിന് സൊനാലിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്
Entertainment

എന്റെ ജീവിതത്തിലെ ശക്തി കേന്ദ്രമായതിന് നന്ദി; ഭര്‍ത്താവിന് സൊനാലിയുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

Web Desk
|
13 Nov 2018 7:56 AM GMT

പതിനാറാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് താരം ഭര്‍ത്താവ് ഗോള്‍ഡി ബാഹ്‍ലെനെഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്.

ക്യാന്‍സര്‍ രോഗത്തോട് ശക്തമായി പോരാടിക്കൊണ്ടിരിക്കുന്ന ബോളിവുഡ് താരം സൊനാലി ബിന്ദ്രേ ഒരു മാതൃകയാണ്. കൊച്ചുകൊച്ചു കാര്യങ്ങള്‍ക്ക് പോലും മനസ് മടുക്കുന്ന പുതുതലമുറ കണ്ടുപഠിക്കേണ്ടതാണ് സൊനാലി രോഗത്തെ സമീപിക്കുന്ന രീതി. ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുകയാണ് താരം. ചികിത്സക്കിടെ താരം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വേദനകള്‍ക്കിടയിലും ജീവിതത്തെ ശുഭപ്രതീക്ഷയോടെ നോക്കിക്കാണുന്ന സൊനാലിയുടെ ചിത്രങ്ങളെയും കുറിപ്പുകളെയും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. പതിനാറാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് താരം ഭര്‍ത്താവ് ഗോള്‍ഡി ബാഹ്‍ലെനെഴുതിയ കുറിപ്പാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. ഒപ്പം വിവാഹ ചിത്രങ്ങളും സൊനാലി പങ്കുവച്ചിട്ടുണ്ട്.

ഭര്‍ത്താവ്,പങ്കാളി, ഉറ്റ സുഹൃത്ത്,എന്റെ ശക്തി എന്നാണ് ഗോള്‍ഡിയെ സൊനാലി വിശേഷിപ്പിച്ചിരിക്കുന്നത്. പരസ്പരം ചേര്‍ന്നു നില്‍ക്കുന്നതിനെയാണ് വിവാഹം എന്നു പറയുന്നത്. സന്തോഷത്തിലും ദുഃഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും അത് ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു. ക്യാന്‍സറിനോട് ഒറ്റക്കല്ല, ആ പോരാട്ടത്തില്‍ കുടുംബവും ആ വ്യക്തിക്കൊപ്പമുണ്ടാകണമെന്ന് ആളുകള്‍ എന്താണ് മനസിലാക്കാത്തത്. നിങ്ങള്‍ തന്ന സ്നേഹത്തിനും സന്തോഷത്തിനും അതിലുപരി എന്റെ ശക്തിയുടെ ഉറവിടമായതിനും ഞാന്‍ നിങ്ങളോട് നന്ദി പറയുന്നു...സൊനാലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് സൊനാലി തനിക്ക് അര്‍ബുദമാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അര്‍ബുദം ശരീരത്തില്‍ വ്യാപിച്ചതിന് ശേഷമാണ് താന്‍ അറിഞ്ഞതെന്നും പോരാട്ടത്തില്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും സൊനാലി ആരാധകരോട് പറഞ്ഞിരുന്നു.ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുന്ന സൊനാലിയെ പ്രിയങ്ക ചോപ്ര,ഹൃതിക് റോഷന്‍, സൂസന്ന ഖാന്‍, റിഷി കപൂര്‍, നീതു കപൂര്‍,അനുപം ഖേര്‍ എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു.

ये भी पà¥�ें- സൊനാലി ബിന്ദ്രെക്ക് ആദരാഞ്ജലികളര്‍പ്പിച്ചുകൊണ്ട് ട്വീറ്റ്; പുലിവാല് പിടിച്ച് രാം കദം

Similar Posts