Entertainment
ആമസോണിന് പുറകെ ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറും സെന്‍സറിങ് നിയന്ത്രണങ്ങള്‍ക്ക് വിധേയമാവുന്നു
Entertainment

ആമസോണിന് പുറകെ ഇന്ത്യയില്‍ നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറും സെന്‍സറിങ് നിയന്ത്രണങ്ങള്‍ക്ക് വിധേയമാവുന്നു

Web Desk
|
15 Nov 2018 5:40 PM GMT

ടി.വി, തിയേറ്റര്‍ പ്രിന്‍റുകള്‍ സെന്‍സറിങ്ങ് വിധേയമാകേണ്ടി വരുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് പരിമിതികളില്ലാതെയായിരുന്നു പുതിയ സംരംഭങ്ങളായ നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറും പ്രവര്‍ത്തിച്ചിരുന്നത്

കഴിഞ്ഞ തവണത്തേത് പോലെ അശ്ലീലതയും ഇടകലര്‍ന്നതാവില്ല നെറ്റ്ഫ്ലിക്സ് സീരീസ് സേക്രഡ് ഗെയിംസ്. സെന്‍സര്‍ ചെയ്യാത്ത ഉള്ളടക്കവുമായെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസുകള്‍ ഇനി സെന്‍സര്‍ ചെയ്ത് വെട്ടിചുരുക്കിയാവും എത്തുക. നെറ്റ്ഫ്ലിക്സും കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മന്ത്രാലവും ചെര്‍ന്ന് നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം. അന്താരാഷ്ട്ര നിലവാരമുള്ള ഉള്ളടക്കങ്ങളുമായി നിര്‍മ്മിക്കുകയും മികച്ച രീതിയില്‍ സ്വയം സെന്‍സര്‍ ചെയ്ത് പ്രേക്ഷകര്‍ക്കായെത്തിക്കാന്‍ നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറും തയാറാവുകയായിരുന്നു.

മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ പട്ടിക നെറ്റ്ഫ്ലിക്സ് മന്ത്രാലയത്തിന് സമര്‍പ്പിക്കും. സ്വയം നിയന്ത്രിതമായ ഉള്ളടക്കം സംപ്രക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെടുകയും അവരത് സമ്മതിക്കുകയുമായിരുന്നുവെന്നും മന്ത്രാലയത്തിന്‍റെ പ്രതിനിധികള്‍ പറഞ്ഞു. ട്വന്‍റിഫസ്റ്റ് സെഞ്ച്വറി ഫോക്സ്, ഇന്‍റല്‍ സാറ്റ്, എ.എഫ്.എന്‍.ടി ഇന്ത്യ, ഇന്‍റല്‍ ഇന്ത്യ, ഗൂഗിള്‍, സ്റ്റാര്‍ ടി.വി ഇന്ത്യ, ആപ്പിള്‍, യു.എസ് ഇന്ത്യ ബിസ്നസ് പ്രതിനിധികള്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍, ഇത് തെറ്റായ വാര്‍ത്തയാണെന്നും നെറ്റ്ഫ്ലിക്സ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും നെറ്റ്ഫ്ലിക്സ് ബാരവാഹികള്‍ പറഞ്ഞു.

ടി.വി, തിയേറ്റര്‍ പ്രിന്‍റുകള്‍ സെന്‍സറിങ്ങ് വിധേയമാകേണ്ടി വരുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് പരിമിതികളില്ലാതെയായിരുന്നു പുതിയ സംരംഭങ്ങളായ നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറും പ്രവര്‍ത്തിച്ചിരുന്നത്. അക്രമാസക്തവും ലൈംഗികപരവുമായ സീനുകള്‍ സെന്‍സര്‍ ചെയ്യാത്ത പ്രിന്‍റുകളിലുണ്ടാകും. അതാണ് ഇനി മുതല്‍ നിയന്ത്രണവിധേയമാവുന്നത്.

Similar Posts