![എന്നവളെ പാട്ടിന്റെ തെലുങ്ക് പാടി റഹ്മാനെ പോലും അതിശയിപ്പിച്ച ഗായിക എന്നവളെ പാട്ടിന്റെ തെലുങ്ക് പാടി റഹ്മാനെ പോലും അതിശയിപ്പിച്ച ഗായിക](https://www.mediaoneonline.com/h-upload/old_images/1132398-arrahman12.webp)
എന്നവളെ പാട്ടിന്റെ തെലുങ്ക് പാടി റഹ്മാനെ പോലും അതിശയിപ്പിച്ച ഗായിക
![](/images/authorplaceholder.jpg)
ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനി ബേബിയാണ് പാട്ട് പാടിയിരിക്കുന്നത്.
അറിയപ്പെടാതെ പോകുന്ന നിരവധി പാട്ടുകാര്‍ക്ക് സ്വന്തം കഴിവ് തെളിയിക്കാനുള്ള അവസരം നല്‍കുന്നതില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് ചെറുതല്ല. പിന്നണി ഗായകരെ പോലും മറി കടക്കുന്ന നല്ല പാട്ടുകാര്‍ നമ്മുടെ ചുറ്റിലുമുണ്ടെന്ന് സോഷ്യല്‍ മീഡിയ പല വട്ടം കാണിച്ചു തന്നിട്ടുണ്ട്. ഇതാ വീണ്ടുമൊരു സാധാരണക്കാരിയായ പാട്ടുകാരി തന്റെ മധുരശബ്ദം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഓസ്കാര്‍ പുരസ്കാര ജേതാവ് സാക്ഷാല്‍ എ.ആര്‍ റഹ്മാനെ പോലും ഈ പാട്ട് അതിശയിപ്പിച്ചുവെന്നതാണ് വേറൊരു കാര്യം.
![](https://www.mediaonetv.in/mediaone/2018-11/da1ae2f6-bbcb-4ede-bba5-cfa3326150f7/Rahman_singer.jpg)
ആന്ധ്രാപ്രദേശിലെ ഗോദാവരി സ്വദേശിനി ബേബിയാണ് പാട്ട് പാടിയിരിക്കുന്നത്. കാതലന്‍ എന്ന തമിഴ് ചിത്രത്തന്റെ തെലുങ്ക് പതിപ്പായ പ്രേമിക്കുഡുവിലെ എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഓ ചെലിയ എന്ന ഗാനമാണ് ബേബി ആലപിക്കുന്നത്. എന്നവളെ എന്ന ഗാനത്തിന്റെ തെലുങ്ക് പതിപ്പാണ് ഓ ചെലിയ. പി ഉണ്ണിക്കൃഷ്ണന്‍ തന്നെയാണ് ഓ ചെലിയയും ആലപിച്ചത്. വളരെ മനോഹരമെന്ന അടിക്കുറിപ്പോടെ റഹ്മാന്‍ ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
![](https://www.mediaonetv.in/mediaone/2018-11/65f55083-a1f3-4fe1-b3ce-47266094904b/AR_RAHMAN4.jpg)
ഗോദാവരി ജില്ലയിലെ വടിസാളേവരു സ്വദേശിയായ ബേബിയാണ് ഈ സ്ത്രീയെന്നും തെലുങ്ക് സംഗീത സംവിധായകന്‍ കോടി ഗാരു ഇവരുടെ പാട്ടു കേട്ട് അവര്‍ക്ക് അടുത്ത സിനിമയില്‍ പാടാന്‍ അവസരം നല്‍കിയെന്നും പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ പറയുന്നു. ആ കമന്റിനു താഴെ പ്രശംസകളുമായി നിരവധി പേരെത്തിയിട്ടുണ്ട്. റഹ്മാന് അവര്‍ക്കൊരു ചാന്‍സ് കൊടുക്കാന്‍ കഴിയുമോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
Unknown, anonymous, beautiful voice...
Posted by A.R. Rahman on Wednesday, November 14, 2018