കാലങ്ങള്‍ക്ക് ശേഷം ഒരു സുഹൃത്തിനെ കണ്ടുമുട്ടിയത് പോലെ;റസൂല്‍ പൂക്കുട്ടിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ച് ഷാജോണ്‍
|എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് എനിക്ക് തോന്നിയത്, കാരണം മറ്റൊന്നും അല്ല
ബ്രഹ്മാണ്ഡ ചിത്രം യന്തിരന്റെ രണ്ടാം ഭാഗമിറങ്ങുമ്പോള്‍ മലയാളിക്കും അഭിമാനിക്കാവുന്ന ഒന്നുണ്ട്. മലയാളിയായ താരം കലാഭവന്‍ ഷാജോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്നതാണ് അത്. ചിത്രത്തിന്റെ ഡബ്ബിംഗിനായി ചെന്നൈയില്‍ എത്തിയ അനുഭവം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ഷാജോണ്‍.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ മറ്റൊരു ദിനമായിരുന്നു ഇന്നലെ. 2.0 യുടെ ചെറിയൊരു കറക്ഷൻ ഡബ്ബിംഗിനായി ഇന്ന് ചെന്നൈ-ൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഒരു കൂടിക്കാഴ്ച്ച സംഭവിച്ചു. മലയാളികൾക്ക് എക്കാലത്തും അഭിമാനിക്കാൻ കഴിയുന്ന ഓസ്‌ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ കാണുവാൻ സാധിച്ചു. അദ്ദേഹത്തിന് എന്നെ ഒന്ന് കാണണം എന്ന് അദ്ദേഹത്തിന്റെ അസ്സോസിയേറ്റ് സൗണ്ട് ഡിസൈനർ അരുൺ അറിയിച്ചതിനെ തുടർന്ന് എ ആർ റഹ്മാൻ സാർ-ന്റെ സ്റ്റുഡിയോയിൽ വെച്ച് ആ വലിയ മനസ്സിനെ മീറ്റ് ചെയ്യുവാൻ സാധിച്ചു. എന്തെന്നില്ലാത്ത ഒരു സന്തോഷം ആണ് എനിക്ക് തോന്നിയത്, കാരണം മറ്റൊന്നും അല്ല, ഒരുപാട് വർഷത്തെ പരിചയമുള്ള ഒരു പ്രിയ സുഹൃത്ത് കാലങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഒരു പ്രതീതി ആയിരുന്നു എന്ന് തോന്നിപോകും വിധം എന്നെ കെട്ടിപിടിച്ചു കൊണ്ടാണ് സ്റ്റുഡിയോയിലേക്ക് അദ്ദേഹവും, അങ്കമാലിക്കാരനായ അദ്ദേഹത്തിന്റെ മറ്റൊരു അസ്സോസിയേറ്റ് സൗണ്ട് ഡിസൈനർ ബിബിനും സ്വീകരിച്ചത്. ഞങ്ങൾ പരസ്പരം പുതിയ വർക്കുകളെ കുറിച്ച് ഒരുപാട് നേരം സമയം പങ്കിട്ടു. 2.0 യിൽ എന്റെ വേഷം കണ്ട അദ്ദേഹം പറഞ്ഞത് "നമ്മുടെ കൂട്ടത്തിൽ ഒരാൾക്ക് ഇതുപോലരു ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞല്ലോ - ആ ഭാഗങ്ങൾ കണ്ടപ്പോൾ ഞങ്ങൾക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി " ആ വാക്കുകൾ എന്നിൽ ഉണ്ടാക്കിയ ഒരു മനസ്സുഖം എന്തെന്നില്ലാത്തതായിരുന്നു. 2.0 യെ എടുത്ത് നോക്കുകയാണെങ്കിൽ വളരെ വ്യത്യസ്തമായ ഒരു സൗണ്ട് ഫോർമാറ്റിൽ ആണ് റസൂൽ പൂക്കുട്ടി ചിത്രത്തിന് സൗണ്ട് എഫ്ഫക്റ്റ് ഒരുക്കിയിരിക്കുന്നത് . ലോകത്ത് തന്നെ ഇതാദ്യമായാണ് S R L (SANKAR RASOOL LYCA ) ഫോർമാറ്റിൽ ഒരു ചിത്രം ഒരുങ്ങുന്നത്. ഈ ഫോർമാറ്റിൽ ഒരുക്കിയ 2.0 യുടെ ട്രൈലർ സ്റ്റുഡിയോയിൽ വെച്ച് തന്നെ അദ്ദേഹം എനിക്ക് കാണിച്ചു തരികയുണ്ടായി. വാക്കുകൾ കൊണ്ട് പറയുവാൻ സാധിക്കാത്ത ഒരു ശബ്ദ വിസ്മയം ഒന്ന് തന്നെ ആണ് എന്നത് എനിക്ക് ഫീൽ ചെയ്തു . ഈ ചെറിയ സിനിമ ജീവിത കാലയളവിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ദിനമായി മാറി ഈ ദിവസം. അദ്ദേഹം പ്രവർത്തിക്കുന്ന മേഖലയിൽ നമ്പര്‍ ഒന്നായി നിൽക്കുന്ന ഒരു മനുഷ്യൻ, ഇത്രയും എളിമയിൽ എന്നെ അത്ഭുതപ്പെടുത്തി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. റസൂൽ പൂക്കുട്ടി തന്ന സ്നേഹത്തിന് ഒരുപാട് നന്ദി . അതിലുപരി നിറകുടം തുളുമ്പില്ല എന്ന പഴമൊഴി ഒരിക്കൽ കൂടി ഓർമിപ്പിച്ചതിന് ഒരായിരം നന്ദി..
ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ മറ്റൊരു ദിനമായിരുന്നു ഇന്നലെ. 2.0 യുടെ ചെറിയൊരു കറക്ഷൻ ഡബ്ബിങ്നായി ഇന്ന് ചെന്നൈ-ൽ...
Posted by Kalabhavan Shajohn on Wednesday, November 14, 2018