ബോളിവുഡിനെ ഞെട്ടിക്കാന്‍ മറ്റൊരു കായകതാരത്തിന്‍റെ ബയോപിക് കൂടി അണിയറയിലൊരുങ്ങുന്നു
|മേരി കോം, മില്‍ഖാ സിംഗ്, എം.എസ് ധോണി എന്നീ ഇന്ത്യന്‍ കായിക താരങ്ങളെക്കുറിച്ചുള്ള സിനിമകള്‍ ബോളിവുഡ് ബോക്സ് ഓഫീസിനെ ഇളക്കി മറിച്ചിരുന്നു
ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ബൈച്ചിങ് ബൂട്ടിയയുടെ ജീവിതം സിനിമയാകുന്നു. ഡല്‍ഹി ഹൈറ്റ്‌സ്, സില ഗാസിയാബാദ് എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവായ ആനന്ദ് കുമാറാണ് ബൂട്ടിയയെക്കുറിച്ചുള്ള സിനിമ നിര്‍മ്മിക്കുന്നത്. സിനിമയുടെ തിരക്കഥ അണിയറയില്‍ തയാറായിക്കൊണ്ടിരിക്കുകയാണ്. സംവിധായകന്‍, നായകന്‍ മറ്റ് അണിയറ പ്രവൃത്തകര്‍ എന്നിവരെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. റഷ്യന്‍ ലോകകപ്പിനിടക്കാണ് ഇത്തരം ഒരു ആശയം തനിക്ക് ലഭിച്ചതെന്ന് ആനന്ദ് പറഞ്ഞു.
മുന്‍ നായകനായ ബൂട്ടിയ ഇന്ത്യക്കായി 104 കളിയില്‍ നിന്ന് 40 ഗോള്‍ നേടിയിട്ടുണ്ട്. സുബ്രതോ കപ്പിലൂടെ പ്രശസ്തനായ ബൂട്ടിയ ഈസ്റ്റ് ബംഗാള്‍, ജെ.സി.ടി, മോഹന്‍ ബഗാന്‍ എന്നീ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. മലേഷ്യന്‍ ലീഗില്‍ സാനിധ്യമറിയിച്ചതോടെ മുഹമ്മദ് സലീമിന് ശേഷം ആദ്യമായി യൂറോപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ താരമായി ബൂട്ടിയ മാറി. 2011ല്‍ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിച്ച ശേഷം സന്തോഷ് ട്രോഫിയില്‍ സിക്കിം, സിക്കിം യുണൈറ്റഡ് എന്നീ ടീമുകളുടെ പരിശീലകനായും ബൂട്ടിയ സേവനമനുഷ്ടിച്ചു.
2014ലിലും 2016ലിലും തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഡാര്‍ജലിംഗ് മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ശേഷം അദ്ദേഹം ഹംറോ സിക്കിം പാര്‍ട്ടി രൂപീകരിച്ചു. മേരി കോം, മില്‍ഖാ സിംഗ്, എം.എസ് ധോണി എന്നീ ഇന്ത്യന്‍ കായിക താരങ്ങളെക്കുറിച്ചുള്ള സിനിമകള്‍ ബോളിവുഡ് ബോക്സ് ഓഫീസിനെ ഇളക്കി മറിച്ചിരുന്നു