Entertainment
പ്രേമത്തിലെ ശംഭു വിവാഹിതനായി
Entertainment

പ്രേമത്തിലെ ശംഭു വിവാഹിതനായി

Web Desk
|
20 Nov 2018 5:37 AM GMT

പ്രേമം സിനിമയുടെ തന്നെ അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്ല്‍ ആണ് ശംഭുവിന്റെ വധു.

പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച യുവനടന്‍ ശബരീഷ് വര്‍മ്മ വിവാഹതിനായി. പ്രേമം സിനിമയുടെ തന്നെ അസോസിയേറ്റ് ആര്‍ട്ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്ല്‍ ആണ് ശംഭുവിന്റെ വധു. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.

ആഢംബരങ്ങളൊന്നുമില്ലാതെ രജിസ്റ്റര്‍ വിവാഹമായിരുന്നു . വിവാഹശേഷം ഇന്നലെ കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു. ആസിഫ് അലി, വിനയ് ഫോര്‍ട്ട് അടക്കമുളള താരങ്ങള്‍ സല്‍ക്കാരത്തില്‍ പങ്കെടുത്തു.

സൌണ്ട് എന്‍ജിനിയറായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ശബരീഷ് നേരത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പ്രേമത്തിലെ ശംഭു എന്ന കഥാപാത്രമാണ് ശബരീഷിനെ പ്രശസ്തനാക്കിയത്. പിന്നീട് തൊബാമ,നേരം,ലഡു എന്നീ ചിത്രങ്ങളില്‍ ശബരീഷ് വേഷമിട്ടു.

അഭിനതോവ് മാത്രമല്ല ഗായകനും ഗാനരചയിതാവും കൂടിയാണ് ശബരീഷ്. നേരത്തിലെ പിസ്താ എന്ന ഗാനം എഴുതിയതും പാടിയതും ശബരീഷായിരുന്നു. പ്രേമത്തിലെ സൂപ്പര്‍ഹിറ്റായ മലരേ എന്ന ഗാനമുള്‍പ്പെടെ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശബരീഷാണ് എഴുതിയത്. അനുരാഗ കരിക്കിന്‍വെള്ളം,റോക്ക്സ്റ്റാര്‍,നാം എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടിയും ഗാനരചന നിര്‍വ്വഹിച്ചിട്ടുണ്ട്.

Similar Posts