Entertainment
![പൊട്ടിച്ചിരിപ്പിച്ച് ഓട്ടര്‍ഷയുടെ പുതിയ ടീസര്‍ പൊട്ടിച്ചിരിപ്പിച്ച് ഓട്ടര്‍ഷയുടെ പുതിയ ടീസര്‍](https://www.mediaoneonline.com/h-upload/old_images/1133070-374034582108822329483208534154116560060416o.webp)
Entertainment
പൊട്ടിച്ചിരിപ്പിച്ച് ഓട്ടര്‍ഷയുടെ പുതിയ ടീസര്‍
![](/images/authorplaceholder.jpg)
21 Nov 2018 6:44 AM GMT
ചിത്രത്തിന്റെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
അനുശ്രീ നായികയാകുന്ന ഓട്ടര്‍ഷയുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓട്ടര്‍ഷ. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
രാഹുല്‍ മാധവ്,ടിനി ടോം,നീസര്‍ സംക്രാന്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ശരതാണ് സംഗീതം. മോഹന്‍ദാസ്,സുജിത് വാസുദേവ്,ലെനിന്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 23ന് തിയറ്ററുകളിലെത്തും.