Entertainment
പരിയറും പെരുമാളിനെ പ്രശംസിച്ചെങ്കില്‍ ജാതി കൊലകളെ കുറിച്ചും സംസാരിക്കണം; മാരി ശെല്‍വരാജ്
Entertainment

പരിയറും പെരുമാളിനെ പ്രശംസിച്ചെങ്കില്‍ ജാതി കൊലകളെ കുറിച്ചും സംസാരിക്കണം; മാരി ശെല്‍വരാജ്

Web Desk
|
21 Nov 2018 2:26 PM GMT

പരിയറും പെരുമാള്‍ സിനിമയിലൂടെ സമൂഹത്തിലെ ജാതീയതയെ കൃത്യമായി അടയാളപ്പെടുത്തി കൈയടി നേടിയ സംവിധായകനാണ് മാരി ശെല്‍വരാജ്. തമിഴ്നാട്ടിലെ തിരുനെൽവേലി, തൂത്തുക്കുടി പ്രദേശത്തെ ജാതി വിവേചനം പരിയറും പെരുമാളിലൂടെ സ്കീനിലേക്ക് പകര്‍ത്തിയ മാരി ശെല്‍വരാജ് തമിഴ്നാട്ടിലെ തന്നെ ജാതി കൊലകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍. നന്ദേഷ്-സ്വാതി ദമ്പതികളെയാണ് സ്വാതിയുടെ മാതാപിതാക്കള്‍ ക്രൂരമായി കഴിഞ്ഞയാഴ്ച്ച കൊല ചെയ്തത്. നന്ദേഷ് ദളിത് വിഭാഗത്തില്‍പ്പെട്ടവനും സ്വാതി ഉയര്‍ന്ന ജാതിയായ വണ്ണിയാര്‍ ജാതിയില്‍പ്പെട്ടവളുമാണ്. കൊല ചെയ്യപ്പെട്ടതിന് ശേഷം രണ്ട് പേരുടെയും മൃതദേഹങ്ങള്‍ കര്‍ണാടകയിലെ മാണ്ഡ്യക്കടുത്ത ശിവനസമുദ്ര വെള്ളചാട്ടത്തിന് സമീപം കണ്ടെത്തിയിരുന്നു.

മാരി ശെല്‍വരാജിന്റെ പരിയറും പെരുമാളില്‍ ദളിത് യുവാവായ പരിയനും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ജ്യോതിയും തമ്മിലുള്ള സൌഹൃദമാണ് കാണിക്കുന്നത്. ശേഷം രൂപപ്പടുന്ന ജാതിയമായ അക്രമണങ്ങള്‍ കൃതൃമായി തന്നെ പരിയറും പെരുമാളില്‍ കാണിക്കുന്നുണ്ട്. പാ രഞ്ജിതിന്റെ നീലം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചത്. പാ രഞ്ജിതും മാരി ശെല്‍വരാജും ദളിത് വിഭാഗത്തില്‍പ്പെട്ട സംവിധായകരായത് കൊണ്ട് തന്നെ സിനിമകളിലൂടെ തങ്ങളുടെ രാഷ്ടീയവും കൃതൃമായി അടയാളപ്പെടുത്താറുണ്ട് ഇവര്‍.

ये भी पà¥�ें- പരിയറും പെരുമാളിലെ പുതിയ ഗാനം പുറത്ത്; നിർമാണം പാ രഞ്ജിത്

‘പരിയറും പെരുമാള്‍ വിജയമായതില്‍ സന്തോഷമുണ്ട്. പക്ഷേ സിനിമയുടെ 50ാമത്തെ തുടര്‍ച്ചയായ പ്രദര്‍ശനം നടക്കുമ്പോള്‍ ഞാന്‍ ട്രിച്ചിയിലായിരുന്നു. അവിടെ വെച്ചാണ് ഞാന്‍ ഹൊസൂരിലെ ക്രൂര കൊലപാതകത്തെ ക്കുറിച്ച് അറിഞ്ഞത്. അത് വരെ എന്റെ ഹൃദയം സന്തോഷത്തിലായിരുന്നു, അടുത്ത സിനിമയെ ക്കുറിച്ച് ആവേശത്തോടെ ആലോചിക്കുകയായിരുന്നു, പക്ഷേ 50ാം ദിവസത്തെ ഈ വാര്‍ത്ത എല്ലാം കവര്‍ന്നെടുത്തു’; മാരി ശെല്‍വരാജ് പറഞ്ഞു. സിനിമയെ ക്കുറിച്ചുള്ള ഒരു ചര്‍ച്ചാ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മാരി ശെല്‍വരാജ്.

‘എന്നില്‍ നിന്നും ഭീതി ഒഴിഞ്ഞു മാറിയെന്ന് ഞാന്‍ കരുതി, പക്ഷേ ഇപ്പോള്‍ ആ പേടി തിരിച്ചു വന്നിരിക്കുന്നു’; മാരി കൂട്ടി ചേര്‍ത്തു. മുന്‍പ് നടന്ന ജാതി കൊലകളുടെ പശ്ചാത്തലത്തിലാണ് മാരി പരിയറും പെരുമാള്‍ സിനിമ എഴുതിയതെന്ന് അദ്ദേഹം പറഞ്ഞു.

ये भी पà¥�ें- ‘ജാതിവ്യത്യാസത്തെ തകർക്കാൻ കിട്ടുന്ന എല്ലാ അവസരവും ഉപയോഗിക്കും’; പാ രഞ്ജിത് 

‘സിനിമ കഴിഞ്ഞപ്പോള്‍ നിരവധി പേര്‍ പ്രശംസയുമായി വന്നു, പക്ഷേ കഴിഞ്ഞപ്പോള്‍ മുന്‍പ് കണ്ടതിനേക്കാള്‍ ഭീകരമായ രണ്ട് കൊലപാതകങ്ങള്‍ കണ്ടു. ഇതില്‍ ഇനി എന്ത് ചെയ്യുമെന്ന് എനിക്കറിയില്ല’; മാരി പറഞ്ഞു.

‘കഴിഞ്ഞയാഴ്ചയിലെ കൊലപാതകത്തില്‍ വമ്പിച്ച പ്രതിഷേധം ഞാന്‍ പ്രതീക്ഷിച്ചു. ഒരാള്‍ ഒരു സത്രീയെ പീഡിപ്പിച്ചാല്‍ അയാള്‍ ഈ വേദിയില്‍ കാണില്ല, അയാള്‍ ഈ പരിപാടിക്കേ വരില്ല, ഒരാള്‍ ഒരു സ്ത്രീയോട് ലൈംഗികമായി അതിക്രമം ചെയ്താല്‍ അല്ലെങ്കില്‍ കൊലപാതകം ചെയ്താല്‍ അയാളെ നമ്മള്‍ ഇവിടെ അനുവദിക്കില്ല, എന്ത് കൊണ്ട് ജാതി ബോധം അഭിമാനത്തോടെ കൊണ്ട് നടക്കുന്നവരോട് നാം ഇങ്ങനെ കാണിക്കുന്നില്ല’; മാരി ചോദിക്കുന്നു.

ये भी पà¥�ें- പാ രഞ്ജിത്ത് നിർമാണം, മാരി സെൽവരാജ് സംവിധാനം; ‘പരിയറും പെരുമാളി’ലെ ഗാനങ്ങൾ പുറത്ത് 

‘നന്ദേഷ്-സ്വാതി ജാതി കൊലപാതകത്തില്‍ ദളിത് സംഘടനകള്‍ മാത്രമാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമൂഹത്തിലെ എല്ലാവരും അക്രമത്തിനെതിരെ പ്രതിഷേധിക്കുമ്പോഴെ സമൂഹത്തില്‍ മാറ്റമുണ്ടാകൂ, പരിയറും പെരുമാളിനെ പ്രശംസിച്ച എല്ലാ പ്രശസ്തരായ താരങ്ങളും നേതാക്കളും ജാതി ആക്രമത്ത കുറിച്ച് തങ്ങളുടെ ട്വിറ്ററില്‍ എഴുതാന്‍ മനസ്സ് കാണിക്കണം’; മാരി പറയുന്നു.

‘ഏറ്റവും കുറച്ച് ഈ വിഷയത്തില്‍ നിങ്ങളുടെ അഭിപ്രായമെങ്കിലും എഴുതുക, അതിലൂടെ നിങ്ങളില്‍ നിന്നും എത്ര മാറിയെന്ന് നമുക്ക് അറിയാം’; മാരി പറഞ്ഞു.

Similar Posts