ആദ്യ ദിവസം തന്നെ 2.0 തമിഴ് റോക്കേഴ്‌സില്‍; പരാതിയുമായി നിര്‍മാതാക്കള്‍
|രജനി കാന്ത് നായകനായി ശങ്കര്‍ സംവിധാനം ചെയ്ത് ഇന്ന് റിലീസായ 2.0 ഇന്റര്‍നെറ്റില്‍. തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റിലാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. രണ്ടായിരത്തിലധികം പേര്‍ ഇതിനകം ചിത്രം ഡൗണ്‍ലോഡ് ചെയ്തിതിട്ടുണ്ട്. ആരെങ്കിലും ചിത്രം പ്രചരിപ്പിക്കുന്നതോ അപ്ലോഡ് ചെയ്യുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്ന് ലൈക പ്രൊഡക്ഷന്‍സ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
Hardwork of 4 yrs, crores of money, efforts of 1000s of technicians - all to give you a visual spectacle you can watch, love and enjoy in THEATRES!
— Lyca Productions (@LycaProductions) November 29, 2018
Do not spoil the experience. SAY NO TO PIRACY! Send all pirated links to antipiracy@aiplex.com & help Tamil cinema shine!#2Point0
ലോകമെമ്പാടുമായി 10000 തിയറ്ററുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശത്തിനെത്തിയത്. കേരളത്തില്‍ മാത്രം 458 തിയറ്റുകളില്‍ ശങ്കര്‍ -രജനി ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമെന്ന വിശേഷണമുള്ള 2.0യുടെ പ്രദര്‍ശനമുണ്ട്. കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിച്ചിരിക്കുന്നത് മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ്. പതിനഞ്ചു കോടിയോളം രൂപ മുടക്കിയാണ് മുളകുപാടം ഫിലിംസ് വിതരണാവകാശം സ്വന്തമാക്കിയത്.
ये à¤à¥€ पà¥�ें- ഇത്തവണയും ചിട്ടി വന്നത് വെറും കയ്യോടെ ആയിരുന്നില്ല..പക്ഷേ?
മൊബൈല്‍ ഫോണ്‍ റേഡിയേഷനെ കുറിച്ചും അതുണ്ടാക്കുന്ന ഭവിഷ്യത്തുകളെകുറിച്ചുമാണ് ചിത്രം പറയുന്നത്. അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തിലെത്തുന്നത്. ആമി ജാക്സണാണ് നായിക. കലാഭവന്‍ ഷാജോണും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എ.ആര്‍ റഹ്മാനാണ് സംഗീതം. ശബ്ദ മിശ്രണം റസൂല്‍ പൂക്കുട്ടിയും. 543 കോടി മുതല്‍ മുടക്കിലൊരുങ്ങിയ ചിത്രം റിലീസിന് മുന്‍പെ 490 കോടി നേടിയിട്ടുണ്ട്.