ബാഫ്തയില്‍ തിളങ്ങി ഫേവറിറ്റും റോമയും
|മികച്ച നടിക്കുള്‍പ്പെടെ 7 അവാര്‍ഡുകള്‍ നേടി ദ ഫേവറിറ്റ് ബാഫ്തയില്‍ തിളങ്ങി. അല്‍ഫോണ്‍സോ ക്വറോണ്‍ സംവിധാനം ചെയ്ത റോമ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.
72ആം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിക്കുള്‍പ്പെടെ 7 അവാര്‍ഡുകള്‍ നേടി ദ ഫേവറിറ്റ് ബാഫ്തയില്‍ തിളങ്ങി. അല്‍ഫോണ്‍സോ ക്വറോണ്‍ സംവിധാനം ചെയ്ത റോമ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.
ഏഴ് നോമിനേഷനുകളുമായെത്തിയ റോമ മികച്ച ചിത്രത്തിനുള്‍പ്പെടെ മൂന്ന് ബാഫ്ത പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. റോമയിലൂടെ അല്‍ഫോണ്‍സോ ക്വറോണ്‍ മികച്ച സംവിധായകനും മികച്ച ഛായാഗ്രാഹകനുമുള്ള ബാഫ്ത നേടി.
ബോഹിമിയന്‍ റാപ്സഡിയിലെ പ്രകടനത്തിലൂടെ റാമി മാലെക് മികച്ച നടനും ദ ഫേവറിറ്റിലെ പ്രകടനത്തിലൂടെ ഒലിവിയ കോള്മാന് നടിയുമായി. മികച്ച നടിക്ക് പുറമെ മികച്ച ബ്രിട്ടീഷ് ചിത്രം, തിരക്കഥ തുടങ്ങി 7 അവാര്‍ഡുകളാണ് 12 നോമിനേഷനുകളുമായെത്തിയ ദ ഫേവറിറ്റ് വാരിക്കൂട്ടിയത്. മഹര്‍ഷാല അലി സഹനടനും റേച്ചല്‍ വെയ്സ് സഹനടിക്കുമുള്ള പുരസ്കാരം നേടി. ഫ്രീ സോളായാണ് മികച്ച ഡോക്യുമെന്ററി. ലെതീഷ്യ റൈറ്റനാണ് റൈസിങ് സ്റ്റാര്‍ പുരസ്കാരം.