ടാന്‍സാനിയന്‍ ചലച്ചിത്ര മേളയിലും പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ‘ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മാ.യൗ’
|ഐ.എഫ്.എഫ്.ഐ, ഐ,എഫ്.എഫ്.കെ, കേരള ചലച്ചിത്ര അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാര വേദികളിലാണ് ചിത്രം തിളങ്ങിയിട്ടുള്ളത്
നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി ചലച്ചിത്രമേളകളില്‍ അതിന്‍റെ ജൈത്രയാത്ര തുടരുകയാണ് ലിജോ ജോസ് പെല്ലിശേരിയുടെ ഈ.മാ.യൌ. ഇപ്പോള്‍ എസ്.സെഡ്.ഐ.എഫ്.എഫ് ടാന്‍സാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ വേള്‍ഡ് സിനിമ വിഭാഗത്തിലെ മൂന്ന് അവാര്‍ഡുകള്‍ കൂടി ചിത്രം കരസ്ഥമാക്കിയത്. മികച്ച നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ ടാന്‍സാനിയയിലും ഈ.മാ.യൌ തരംഗമാവുകയാണ്.
മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദ് ജോസ് റണ്‍വീര്‍ സിങുമായി പങ്കുവെച്ചു. പത്മാവതിലെ പ്രകടനത്തിനാണ് റണ്‍വീര്‍ ഈ നേട്ടം സ്വന്തമാക്കിയത്. മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശേരിയും തിരക്കഥക്കുള്ള പുരസ്കാരം പി.എഫ് മാത്യൂസും സ്വന്തമാക്കി. ഇറാനിയന്‍ ചിത്രമായ 'ഗോള്‍നെസ'ക്കൊപ്പമാണ് ഇരുവരും പങ്കിട്ടത്. പിഹു മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
SZIFF ടാൻസാനിയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഈ .മ .യൗവിന് മൂന്ന് അവാർഡുകൾ. നടൻ, തിരക്കഥ , സംവിധാനം
Posted by Pf Mathews on Monday, March 4, 2019
പിതാവിന്‍റെ സവസംസ്കാരവുമായി ബന്ധപ്പെട്ട് ഈശി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ഈ.മാ.യൌ ചര്‍ച്ച ചെയ്യുന്ന കഥാപശ്ചാത്തലം. ഐ.എഫ്.എഫ്.ഐ, ഐ,എഫ്.എഫ്.കെ, കേരള ചലച്ചിത്ര അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാര വേദികളിലാണ് ചിത്രം തിളങ്ങിയിട്ടുള്ളത്.