Entertainment
‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്റെ ഹോംവര്‍ക്കും ഇങ്ങനെ മോഷണം പോവാറുണ്ട്’; കേന്ദ്രത്തിനെതിരെ പരിഹാസവുമായി സിദ്ധാര്‍ത്ഥ്
Entertainment

‘സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് എന്റെ ഹോംവര്‍ക്കും ഇങ്ങനെ മോഷണം പോവാറുണ്ട്’; കേന്ദ്രത്തിനെതിരെ പരിഹാസവുമായി സിദ്ധാര്‍ത്ഥ്

Web Desk
|
8 March 2019 8:10 AM GMT

അന്ന് അധ്യാപകന്‍ സ്‌കെയില്‍ വച്ച് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു, 

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാനുള്ള ഒരു അവസരവും തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് പാഴാക്കാറില്ല. തരം കിട്ടുമ്പോഴെല്ലാം കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാറുണ്ട്. ഇപ്പോള്‍ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞതിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് തന്റെ ഹോം വര്‍ക്കും ഇത്തരത്തില്‍ മോഷ്ടിക്കപ്പെടാറുണ്ട് എന്നാണ് സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചത്.

'ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ സ്‌കെയില്‍ വച്ച് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു, അതൊക്കെ ഒരു കാലം' സിദ്ധാര്‍ത്ഥ് കുറിച്ചു. 'റഫാല്‍, പരാജയം, കള്ളന്‍, എന്റെ ഹോംവര്‍ക്ക് പട്ടി തിന്നു' എന്നീ ഹാഷ്ടാഗുകളോടെയാണ് സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്.

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്. ഇതിനെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നത്. മോദിയേയും കേന്ദ്രത്തേയും പരിഹസിച്ചുകൊണ്ടുള്ള നിരവധി ട്രോളുകളും ഉണ്ടായിരുന്നു.

ये भी पà¥�ें- ‘മുസ്‍ലിം നടന്‍ തന്നെ താക്കറെയായി അഭിനയിക്കുന്നത് കാവ്യനീതി’ നടന്‍ സിദ്ധാര്‍ത്ഥ്

ये भी पà¥�ें- 2015ലെ പ്രളയത്തില്‍ ഞങ്ങളും ഇതേ അവസ്ഥയിലായിരുന്നു, ദേശീയ മാധ്യമങ്ങള്‍ ദുരന്തത്തെ അവഗണിക്കുന്നു; കേരളത്തിന് 10 ലക്ഷത്തിന്റെ കൈത്താങ്ങുമായി സിദ്ധാര്‍ത്ഥ്

Similar Posts