വെറുപ്പ് തോന്നുന്നു, സര്‍ക്കാര്‍ അങ്ങേയറ്റം നിരാശപ്പെടുത്തി; കുഴല്‍ക്കിണര്‍ ദുരന്തത്തില്‍ നയന്‍താര
|ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകരുതെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും നയന്‍സിന്റെ കുറിപ്പില്‍ പറയുന്നു
തമിഴ്നാട്ടില്‍ രണ്ട് വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശവുമായി നടി നയന്‍താര. സുജിത്തിനെ രക്ഷിക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ അങ്ങേയറ്റം നിരാശപ്പെടുത്തിയെന്ന് നയന്‍താര ഫേസ്ബുക്കില്‍ കുറിച്ചു. ഇനിയും ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാകരുതെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും നയന്‍സിന്റെ കുറിപ്പില്‍ പറയുന്നു.
Shocked, Disgusted, Angered,Shattered...... Feeling Terribly let down for not saving Baby Sujith. Shame on all of...
Posted by Nayanthara on Monday, October 28, 2019
നയന്‍താരയുടെ ഫേസ്ബുക്ക് പോസ്റ്റ്
ഞെട്ടിപ്പോയി, വെറുപ്പ് തോന്നുന്നു, ദേഷ്യവും ശരിക്കും തകർന്നുപോയി ......സുജിത്തിനെ രക്ഷിക്കാത്തതിൽ ഭയങ്കര നിരാശ. നമുക്കെല്ലാവർക്കും നാണക്കേട് !!!. ക്ഷമിക്കണം എന്റെ കുട്ടീ. തീർച്ചയായും നീയിപ്പോള്‍ നല്ല സ്ഥലത്താണ്.
മറ്റൊരു മരണവാർത്ത ഞങ്ങളെ വീണ്ടും കേൾപ്പിക്കരുത്. കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുക. ഇത് എല്ലാവരുടെയും ഹൃദയത്തിൽ ഒരു മുറിവാകട്ടെ. എല്ലാ കുഴൽക്കിണറുകളും അടയ്ക്കുക. ഇനി ഒരിക്കലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ആദരാഞ്ജലികള്‍.
ये à¤à¥€ पà¥�ें- ‘എന്താണിത്, നിങ്ങൾ എനിക്ക് തന്ന രണ്ടു ചെക്കും ബൗൺസ്’; ബൗണ്‍സായ രണ്ട് ചെക്കുമായി അജുവിനോട് നയന്‍താര!
നയന്‍താര നായികയായി 2017ല്‍ പുറത്തിറങ്ങിയ അറം സിനിമ കുഴല്‍ക്കിണറില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതും കുടിവെള്ള ദൌര്‍ലഭ്യവും പ്രമേയമാക്കിയുള്ളതായിരുന്നു.