Entertainment
കണ്ടപ്പോൾ മുതൽ  ആരാധനയോടെ കാണാൻ തുടങ്ങിയ കലാകാരന്‍, അപൂർണ്ണതയിലാണ് ആ ജീവിതം വിട വാങ്ങിയത്; കൊച്ചിന്‍ ഹനീഫയുടെ ഓര്‍മയില്‍ മലയാളം
Entertainment

കണ്ടപ്പോൾ മുതൽ ആരാധനയോടെ കാണാൻ തുടങ്ങിയ കലാകാരന്‍, അപൂർണ്ണതയിലാണ് ആ ജീവിതം വിട വാങ്ങിയത്; കൊച്ചിന്‍ ഹനീഫയുടെ ഓര്‍മയില്‍ മലയാളം

Web Desk
|
3 Feb 2020 6:21 AM GMT

മറവികളിലേക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക

മലയാളികളെ ഒരുപാട് പൊട്ടിച്ചിരിപ്പിച്ച് ആ കഥാപാത്രങ്ങള്‍ മാത്രം ബാക്കിയാക്കി കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്ന് 10 വര്‍ഷം. 2010 ഫെബ്രുവരി 2നാണ് ഹനീഫ ഈ ലോകത്തില്‍ നിന്നും മറഞ്ഞത്. ഒരിക്കലും മറക്കാത്ത സിനിമകളും കഥാപാത്രങ്ങളും മലയാളത്തിന് സമ്മാനിച്ച അതുല്യ കലാകാരനായിരുന്നു കൊച്ചിന്‍ ഹനീഫ. അാകാലത്തില്‍ വേര്‍പിരിഞ്ഞ ആ നല്ല നടന്റെ ഓര്‍മകളിലാണ് മലയാള സിനിമ. അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് സംവിധായകന്‍ വി.എ ശ്രീകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.

ये भी पà¥�ें- രമണൻ: അല്ല മുതലാളി, എന്താ നമ്മുടെ ഭാവി പരിപാടി?ഗംഗാധരൻ: എന്തു ഭാവി? വർത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കയ്യിലാ നമ്മുടെ ഭാവി...പഞ്ചാബി ഹൌസ് ചിരിപടര്‍ത്തിയിട്ട് 20 വര്‍ഷം

ശ്രീകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മറവികളിലേക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക. മരണം ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അന്യായങ്ങളിൽ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരൻ.

മദ്യപിക്കില്ല, പുകവലിക്കില്ല, ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, എന്നിട്ടും ലിവർ സിറോസിസ് ബാധിതനായി. കല്യാൺ ജ്യുവല്ലേഴ്സിന്റെ റേറ്റ് ടാഗ് പരസ്യത്തിൽ അഭിനയിക്കാൻ ചെന്നൈയിൽ എത്തുമ്പോൾ അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. ഭക്ഷണകാര്യത്തിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, രണ്ടുമൂന്നു ദിവസങ്ങൾ നീണ്ടു നിന്ന ഷെഡ്യൂളിൽ ഏറെ ആസ്വദിച്ചാണ് ഹനീഫിക്ക പങ്കെടുത്തത്. വളരെ സ്ട്രെയിനെടുത്താണ് അദ്ദേഹം സഹകരിച്ചതെന്ന് എനിക്ക് പലപ്പോഴും അനുഭവപ്പെട്ടു, എങ്കിലും മരണത്തിലേക്ക് നയിക്കത്തക്ക വിധമുള്ള അസുഖമുണ്ടായിരുന്നു എന്ന് അപ്പോൾ ആർക്കും തോന്നിയിരുന്നില്ല. അത്രയ്ക്കും ഡെഡിക്കേഷനോടെയാണ് അദ്ദേഹം അത് പൂർത്തീകരിച്ചത്. കല്യാൺ ജ്യുവല്ലേഴ്സിന്റെ പരസ്യസീരിസിലെ ഒരു നാഴികക്കല്ലായിരുന്നു റേറ്റ് ടാഗ് സീരീസിലുള്ള മികച്ച ഈ പരസ്യങ്ങൾ.

കരുണാനിധിയുമായി ഹനീഫിക്കയ്ക്കുണ്ടായിരുന്ന വളരെ അടുത്ത സൗഹൃദവും ഇക്കാലയളവിൽ നേരിട്ട് മനസിലാക്കാൻ കഴിഞ്ഞു. ഹനീഫിക്കയ്ക്കുള്ള ഭക്ഷണം പലപ്പോഴും കരുണാനിധിയുടെ വീട്ടിൽ നിന്നു തന്നെ ആദരവോടെ കൊടുത്തയച്ചിരുന്നു . പൂർണ്ണമായും നമുക്ക് അനുഭവിക്കാൻ കഴിയാതെ പോയ വലിയ ഒരു മനുഷ്യനാണ് കൊച്ചിൻ ഹനീഫ.

#വാത്സല്യം പോലെ മലയാളത്തിലെ ഏറ്റവും മികച്ച ഒരു ചിത്രം സംവിധാനം ചെയ്ത ഹനീഫിക്ക, പക്ഷെ പിന്നീട് അഭിനയത്തിലും ഹാസ്യകഥാപാത്രങ്ങളിലുമായി ഒതുങ്ങി മാറി. 'താളം തെറ്റിയ താരാട്ട്' കണ്ടപ്പോൾ മുതൽ ഞാൻ ആരാധനയോടെ കാണാൻ തുടങ്ങിയ കലാകാരനാണ്. അപൂർണ്ണതയിലാണ് ആ ജീവിതം വിട വാങ്ങിയത് .

മറവികളിലേക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക. മരണം ചിലപ്പോഴൊക്കെ പ്രകടിപ്പിക്കുന്ന അന്യായങ്ങളിൽ...

Posted by V A Shrikumar on Sunday, February 2, 2020
Similar Posts