Entertainment
ശരീരത്ത് പ്രേതം കയറുമ്പോള്‍ ഉണ്ടാകുന്ന ശബ്ദ വ്യതിയാനങ്ങള്‍; ദ പ്രീസ്റ്റിനായി ബേബി മോണിക്കയുടെ ഡബ്ബിങ്
Entertainment

ശരീരത്ത് പ്രേതം കയറുമ്പോള്‍ ഉണ്ടാകുന്ന ശബ്ദ വ്യതിയാനങ്ങള്‍; ദ പ്രീസ്റ്റിനായി ബേബി മോണിക്കയുടെ ഡബ്ബിങ്

Web Desk
|
30 March 2021 1:47 PM GMT

തമിഴ് സൂപ്പർ ഹിറ്റ് ചിത്രമായ കൈതിയിലിലൂടെയാണ് ആദ്യം ബേബി മോണിക്ക ശ്രദ്ധേയയായത്

നീണ്ട ഇടവേളക്ക് ശേഷം പുറത്തുവന്ന മമ്മൂട്ടി ചിത്രമാണ് ദ പ്രീസ്റ്റ്. ചിത്രത്തില്‍ ഏറ്റവും അധികം പ്രശംസ നേടിയ കഥാപാത്രങ്ങളില്‍ ഒന്നായ അമേയയെ അവതരിപ്പിച്ച ബാല താരമാണ് ബേബി മോണിക്ക. മികച്ച പ്രകടനം കാഴ്ചവെച്ച ബേബി മോണിക്ക സിനിമാ പ്രേമികളുടെ വലിയതരത്തിലുള്ള പ്രശംസക്കാണ് പാത്രമായത്.

തമിഴ് സൂപ്പർ ഹിറ്റ് ചിത്രമായ കൈതിയിലിലൂടെയാണ് ആദ്യം ബേബി മോണിക്ക ശ്രദ്ധേയയായത്. പിന്നീട് പ്രീസ്റ്റിലൂടെ മലയാളത്തിലെത്തി കേരളത്തിലും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ഈ ബാല താരം. ഇപ്പോഴിതാ പ്രീസ്റ്റിനായി ബേബി മോണിക്ക ഡബ്ബ് ചെയ്യുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ജോഫിൻ ടി ചാക്കോ. ദ പ്രീസ്റ്റിനായി പ്രേതം ശരീരത്ത് പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദ വ്യതിയാനങ്ങള്‍ ആണ് മോണിക്ക ഡബ്ബ് ചെയ്യുന്നത്.

മോണിക്കയുടെ ഡബ്ബ് ..❤️ ബേബി മോണിക്ക തമിഴിൽ നിന്നായതുകൊണ്ട് പ്രീസ്റ്റിൽ മോണിക്കയുടെ ഡയലോഗുകൾ നിലീന അനീഷ് എന്ന ഓഡിഷനിലൂടെ കണ്ടെത്തിയ കുട്ടിയെ വെച്ചാണ് ചെയ്യ്തത് , എന്നാൽ ചിത്രത്തിൽ മോണിക്കയുടെ എഫെക്റ്റുകൾ മോണിക്ക തന്നെയാണ് ഡബ്ബ് ചെയിതിരിക്കുന്നത് .

Posted by The Priest on Tuesday, March 30, 2021

തമിഴ് ഇന്‍ഡസ്ട്രിയില്‍ നിന്നു വന്നതായതുകൊണ്ട് ചിത്രത്തിലെ മോണിക്കയുടെ ഡയലോഗുകൾ നിലീന അനീഷ് എന്ന കുട്ടിയെ വെച്ചാണ് ഡബ് ചെയ്തിട്ടുള്ളത്. എന്നാൽ ചിത്രത്തിൽ മോണിക്ക അവതരിപ്പിക്കുന്ന പ്രേതം ബാധിച്ചിരിക്കുന്ന കഥാപാത്രത്തിന്‍റെ സൌണ്ട് എഫെക്റ്റുകൾ മോണിക്ക തന്നെയാണ് ഡബ്ബ് ചെയിതിരിക്കുന്നത്. ദ പ്രീസ്റ്റിന്‍റെ സംവിധായകനായ ജോഫിൻ ടി ചാക്കോ തന്നെയാണ് മോണിക്ക ഡബ് ചെയ്യുന്ന വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദ പ്രീസ്റ്റ് .നിഖില വിമല്‍, സാനിയ ഇയ്യപ്പന്‍, ശ്രീനാഥ് ഭാസി, രമേഷ് പിഷാരടി, ജഗദീഷ്, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts