'രാഷ്ട്രീയ പാർട്ടികളുടെ ആവശ്യം കഴിഞ്ഞു, 2 മാസമായി കോവിഡ് വെക്കേഷന് പോയതായിരുന്നു'; ഒമര്‍ ലുലു
|ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് നാളെ മുതല്‍ പൊലീസ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചത്
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ നാളെ മുതല്‍ കര്‍ശനമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെ പരിഹാസവുമായി സംവിധായകന് ഒമര്‍ ലുലു. രാഷ്ട്രീയ പാർട്ടികളുടെ ആവശ്യങ്ങൾ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്ന് ചീഫ് സെക്രട്ടറി വിളിച്ച കോർ കമ്മിറ്റി യോഗത്തിലാണ് നാളെ മുതല്‍ പൊലീസ് പരിശോധന വ്യാപകമാക്കാന്‍ തീരുമാനിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്നതിനിടെയാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്. മാസ്കും സാമൂഹ്യ അകലവും നിര്‍ബന്ധമാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഒരാഴ്ച ക്വാറന്റൈനില്‍ ഇരിക്കണം. വാക്സിനേഷന് ഊര്‍ജിതമാക്കും.
അതെ സമയം തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പട്ടവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു. ബൂത്ത് ഏജന്റുമാരും നിർബന്ധമായും പരിശോധനയ്ക്കു വിധേയരാകണം. കോവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നും ജില്ലാ കലക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
നാളെ മുതൽ കേരളത്തിൽ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങൾ കൂട്ടം കൂടരുത് രാക്ഷ്ട്രീയ...
Posted by Omar Lulu on Wednesday, April 7, 2021