Entertainment
കുതിരവട്ടം പപ്പുവിന്റെ ഓർമകൾക്ക് 22 വർഷം
Entertainment

കുതിരവട്ടം പപ്പുവിന്റെ ഓർമകൾക്ക് 22 വർഷം

Web Desk
|
25 Feb 2022 1:07 PM GMT

എത്ര കേട്ടാലും മടുക്കാത്ത നർമ സംഭാഷണങ്ങൾക്കൊണ്ട് കേരളം ചലച്ചിത്ര ലോകത്തിന് നൽകിയ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായ കുതിരവട്ടം പപ്പു ഓർമ്മയായിട്ട് ഇന്നേക്ക് 22 വർഷം. " നിങ്ങൾ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് 22 വർഷമായെന്ന് വിശ്വസിക്കാനാവുന്നില്ല. നിങ്ങളിപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും. ഏറെ സ്നേഹം അച്ഛാ" - മകനും നടനുമായ ബിനു പപ്പു ഫേസ്‌ബുക്കിൽ കുറിച്ചു.



മലയാളി ഒരിക്കലും മറക്കാത്ത നിരവധിയേറെ ഹാസ്യ ഡയലോഗുകൾ പപ്പുവിന്റെ സംഭാവനയാണ്. തിരക്കഥയിൽ സ്വാഭാവികമായി പറഞ്ഞുപോകുന്ന ചില ഡയലോഗുകൾ, വേറിട്ട സംസാരശൈലിയിലൂടെ അദ്ദേഹം അനശ്വരമാക്കി. 'വെള്ളാനകളുടെ നാട്ടി'ലെ 'താമരശേരി ചുരം' എന്ന് തുടങ്ങുന്ന ഡയലോഗും 'മണിചിത്രത്താഴി'ലെ വട്ടുണ്ടോ എന്ന് സംശയിക്കുന്ന കാട്ടുപറമ്പനെയും സിനിമാപ്രേമികൾക്ക് ഇന്നും പ്രിയങ്കരമാണ്.

പത്മദളാക്ഷൻ എന്നായിരുന്നു നടന്‍റെ ആദ്യപേര്. കുട്ടിക്കാലത്തെ നാടക അഭിനയത്തില്‍ താല്പര്യം പ്രകടിപ്പിച്ച പത്മദളാക്ഷന്റെ ആദ്യത്തെ മികച്ച നാടക പ്രകടനം പതിനേഴാം വയസ്സിലായിരുന്നു. പിന്നീട് കോഴിക്കോട്ടെ നാടകത്തിന്റെ നട്ടെല്ലുകളിലൊരാളായ് പത്മദളാക്ഷൻ വളര്‍ന്നു. കുഞ്ഞാണ്ടി, തിക്കോടിയന്‍, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കെ ടി മുഹമ്മദ് എന്നിവരുടെ ടീമില്‍ സജീവമായിരുന്ന അദ്ദേഹം ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മൂടുപടം എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമയിലെത്തി.

Summary : 22 years to the memory of Kuthiravattam Pappu

Similar Posts