260 കോടിയുടെ സ്വകാര്യ ജെറ്റ് ; പ്രതികരണവുമായി അക്ഷയ് കുമാര്‍
|അടിസ്ഥാനരഹിതമായ നുണകൾ എഴുതിയാൽ ഞാൻ പ്രതികരിക്കും', അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാർ 260 കോടി മുതൽമുടക്കിൽ സ്വകാര്യ ജെറ്റ് വാങ്ങിയതായി സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹം പ്രചരിച്ചിരുന്നു. ട്വിറ്ററിലൂടെ ഈ വാർത്തയോട് പ്രതികരിച്ചിരിക്കുകയാണ് അക്ഷയ് കുമാർ. തന്നെക്കുറിച്ച് വ്യാജ പ്രചരണങ്ങൾ പറയുന്നവരെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല.
ട്വിറ്ററിൽ വാർത്തയുടെ സ്ക്രീൻഷോർട്ട് പങ്കുവെച്ച് കൊണ്ടാണ് നടന്റെ പ്രതികരണം.'നുണയൻ ലയർ പാന്റ് ഓൺ ഫയർ! ഇങ്ങനെ നിങ്ങൾ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ടോ? ചില ആളുകൾ ഇനിയും വളർന്നിട്ടില്ല. അത്തരക്കാരെ വെറുതെ വിടാനുളള മാനസികാവസ്ഥയിലല്ല ഞാൻ. അടിസ്ഥാനരഹിതമായ നുണകൾ എഴുതിയാൽ ഞാൻ പ്രതികരിക്കും', അക്ഷയ് കുമാർ ട്വീറ്റ് ചെയ്തു.
വാണി കപൂറിനൊപ്പം സ്വകാര്യ ജെറ്റിന് മുന്നില്‍ നില്ക്കുന്ന ഫോട്ടോയും, വിമാനത്തിന്റെ വില ഏകദേശം 260 കോടി രൂപയാണെന്നും സ്ക്രീന്‍ ഷോട്ടിലുണ്ട്. 'അക്ഷയ് കുമാറിന് വര്‍ഷത്തില്‍ നിരവധി സിനിമകള്‍ ഉള്ളതിനാല്‍ സ്വന്തമായൊരു സ്വകാര്യ ജെറ്റ് അദ്ദേഹത്തിനുണ്ട് എന്നതില്‍ ആശ്ചര്യമില്ല' എന്നും പങ്കുവച്ച സ്ക്രീന്‍ ഷോട്ടിലുണ്ട്. 'രാമസേതു' ആണ് താരത്തിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം. ഒരു പുരാവസ്തു ഗവേഷകന്റെ വേഷമാണ് ചിത്രത്തില്‍ അക്ഷയ് കുമാറിന്. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്വലിന് ഫെര്‍ണാണ്ടസ്, നുഷ്രത്ത് ബറൂച്ച, നാസര്‍, സത്യദേവ് തുടങ്ങിയവരും സിനിമയില്‍ അണിനിരക്കുന്നു. ദീപാവലി റിലീസായി ചിത്രം ഒക്ടോബര്‍ 25ന് തിയറ്ററുകളിലെത്തും.