ഇനി ബോളിവുഡിൽ കാണാം; 'നാലാം മുറ' ഹിന്ദിയിലേക്ക്
|'അന്താധൂൻ' സിനിമയുടെ നിർമ്മാതാക്കളാണ് നാലാം മുറ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള താത്പര്യം പ്രകടിപ്പിച്ചത്
ഈ മാസം 23 ന് ക്രിസ്മസ് റീലീസായി തീയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നാലാം മുറ. ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിലെത്തിത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം പറഞ്ഞ പ്രമേയത്തേയും പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തീയറ്ററുകളിൽ വിജയകരമായി പ്രദർശിപ്പിച്ച് വരുന്ന നാലാം മുറ ഹിന്ദിയിലേയ്ക് റീമേക്ക് ചെയ്യാൻ സൂപ്പർ ഹിറ്റ് സിനിമ 'അന്താധൂൻ' നിർമ്മിച്ച മാച്ച് ബോക്‌സ് പ്രൊഡക്ഷൻസ് മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോൾ.
സസ്‌പെൻസ് ത്രില്ലറിനൊപ്പം സോഷ്യൽ മെസേജുമുള്ള കൺണ്ടന്‍റാണ് തങ്ങളെ ആകർഷിച്ചതെന്ന് മാച്ച് ബോക്‌സ് പ്രൊഡക്ഷൻസിന്റെ ഉടമ ശ്രീ സജ്ജയ് റൌത്രെ പറഞ്ഞു.
നേരത്തെ ചിത്രത്തിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബൂഷൻ തമിഴിലെ പ്രശസ്ത സിനിമ നിർമ്മാണ വിതരണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ഏറ്റെടുത്തിരുന്നു. പൊന്നിയിൻ സെൽവൻ പോലെയുള്ള ബ്രഹ്മാണ്ഡ സിനിമകളിലൂടെ ശ്രദ്ധേയമായ കമ്പനിയാണ് ലൈക്ക. സൂരജ് വി ദേവാണ് നാലാം മുറയുടെ തിരക്കഥാകൃത്ത്. അലൻസിയർ, പ്രശാന്ത് അലക്‌സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം ജേക്കബ്, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
യുഎഫ്‌ഐ മോഷൻ പിക്‌ച്ചേർസിനു വേണ്ടി കിഷോർ വാര്യത്ത് (യുഎസ്എ), ലക്ഷമി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാന്റ്‌സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചത്.