Entertainment
പുഴ മുതൽ പുഴ വരെയ്ക്ക് എ സർട്ടിഫിക്കറ്റ്
Entertainment

'പുഴ മുതൽ പുഴ വരെ'യ്ക്ക് 'എ' സർട്ടിഫിക്കറ്റ്

Web Desk
|
20 Aug 2022 4:15 PM GMT

'ഓണത്തിന് ശേഷം ചിത്രം റിലീസ് ചെയ്യും'

അലി അക്ബർ (രാമസിംഹൻ) സംവിധാനം ചെയ്യുന്ന ' 1921, പുഴ മുതൽ പുഴ വരെ ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. മലബാർ കലാപത്തെ ആസ്പദമാക്കി നിർമിക്കുന്ന ചിത്രത്തിൽ അടിപിടിയും രക്തച്ചൊരിച്ചിലും കാണിക്കുന്നുണ്ട്. എന്നാൽ ഈ ഭാഗം ഒഴിവാക്കാൻ കഴിയില്ലെന്നാണ് സംവിധായകന്റെ നിലപാട്.

''ചിത്രത്തിൽ റേപ്പ്, സ്ത്രീപീഡനം തുടങ്ങിയവയൊന്നും കാണിക്കുന്നില്ല. ലഹള ചിത്രീകരിക്കുമ്പോൾ രക്തച്ചൊരിച്ചിൽ ഉണ്ട് എന്നാൽ അത് ഒഴിവാക്കാനാകില്ല. അതു കൊണ്ടാണ് 'എ' സർട്ടിഫിക്കറ്റ് നൽകിയത്''- രാമ സിമഹൻ പറഞ്ഞു.

പാർവതി അംഗമായ കേരളത്തിലെ സെൻസർ ബോർഡ് സിനിമ കണ്ടിരുന്നു. അവർ ചിത്രം ബോംബെയിലെ ഹയർ കമ്മറ്റിക്ക് അയച്ചു. അവർ ചില കട്ടുകൾ നൽകി 'എ' സർട്ടിഫിക്കറ്റോടെ ചിത്രത്തിന് പ്രദർശനാനുമതി നൽകി. എന്നാൽ മൂന്നാമതൊരു കമ്മിറ്റിക്ക് മുമ്പാകെ വീണ്ടും അയച്ചെന്നാണ് അറിയാൻ കഴിഞ്ഞത്. സാധാരണ ഗതിയിൽ നിർമാതാവിന് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കേണ്ടതാണ്. അതൊന്നും ഇല്ലാതെയാണ് കേരള സെൻസർ ബോർഡിന്റെ തീരുമാനമെന്നും രാമസിംഹൻ പറഞ്ഞു.

ചിത്രം ഓണത്തിന് മൂൻപ് തിയറ്ററുകളിലെത്തിക്കാനായിരുന്നു തീരുമാനമെന്നും എന്നാൽ സെൻസർ ബോർഡ് മൂന്നു മാസത്തോളം വൈകിച്ചതുകൊണ്ട് ഓണത്തിന് ശേഷം റിലീസ് ചെയ്യുമെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു.

Similar Posts