ചോക്ലേറ്റ് പെട്ടി സമ്മാനിച്ച് ബോബി ഡിയോളിന്‍റെ കയ്യില്‍ ചുംബിച്ച് ആരാധിക; വീഡിയോ വൈറല്‍...
|നിറയെ ഓട്ടകളുള്ള വെളുത്ത ടി ഷർട്ട് ധരിച്ചിരിച്ചെത്തിയ ബോബി ഡിയോളിനെതിരെ ട്രോളുകളും നിരവധിയാണ്
90 കളിൽ യുവാക്കളുടെ ഹരമായിരുന്നു ബോബി ഡിയോൾ. പിന്നീട് ഒരിടവേളക്കുശേഷം അദ്ദേഹം ഗംഭീര തിരിച്ചുവരവ് നടത്തിയ ചിത്രമാണ് സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്ത അനിമൽ. ചിത്രത്തിൽ നായകനേക്കാൾ കയ്യടി നേടിയ വില്ലൻ കഥാപാത്രത്തെയാണ് ബോബി ഡിയോൾ അവതരിപ്പിച്ചത്. ഇപ്പോഴിതാ തനിക്ക് ചോക്ലേറ്റ് ബോക്‌സ് സമ്മാനമായി നൽകിയ ആരാധകക്കൊപ്പം ചോർന്നു നിൽക്കുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹാർട്ടിന്റെ രൂപത്തിലുള്ള ചോക്ലേറ്റ് പെട്ടി സമ്മാനിച്ച ആരാധക അദ്ദേഹത്തിന്റെ കയ്യിൽ ചുംമ്പിക്കുന്നതും തുടർന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം. രണ്ട് കാരണങ്ങൾ കൊണ്ടാണ് വീഡിയോ ഇത്രയധികം വൈറലായത്. ഒന്ന്, ആരാധകയോടുള്ള ബോബി ഡിയോളിന്റെ പ്രതികരണം. വളരെ സൗമനായാണ് തന്നെ കാണാനെത്തിയ ആരാധികയോട് അദ്ദേഹം പ്രതികരിക്കുന്നത്. മറ്റൊന്ന് ബോബി ഡിയോളിന്റെ വസ്ത്രമാണ്.
നിറയെ ഓട്ടകളുള്ള വെളുത്ത ടി ഷർട്ടാണ് താരം ധരിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് സമൂഹമാധ്യമങ്ങൡ പ്രചരിക്കുന്ന കമന്റുകൾ അധികവും. രൺബീർ കപൂർ നായകനായ അനിമൽ തിയറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഡിസംബർ ഒന്നിന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യദിവസം കൊണ്ടുതന്നെ ബോക്‌സോഫീസ് റെക്കോഡുകൾ ഭേദിച്ചു. 61 കോടിയാണ് ഒറ്റദിവസം കൊണ്ട് ചിത്രം വാരിക്കൂട്ടിയത്. ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററുകളായ പഠാൻ, ഗദർ 2 എന്നിവയുടെ റെക്കോഡുകൾ അനിമൽ തകർത്തു. ചിത്രത്തിൻറെ ഹിന്ദി പതിപ്പ് 50 കോടിയും തെലുങ്ക,തമിഴ്,കന്നഡ,മലയാളം പതിപ്പുകളിൽ നിന്നായി 11 കോടിയുമാണ് നേടിയത്. 2023ലെ രണ്ടാമത്തെ ഏറ്റവും വലിയ ഓപ്പണറായി മാറിയിരിക്കുകയാണ് ചിത്രം. 75 കോടി കലക്ഷനുമായി ജവാനാണ് ഒന്നാമത്.
റിലീസ് ദിവസം രാവിലെ 6 മണിക്ക് തന്നെ ആളുകളുടെ നീണ്ടനിര തന്നെ തിയറ്ററുകൾക്ക് പുറത്ത് രൂപപ്പെട്ടിരുന്നു. സോഷ്യൽമീഡിയയിൽ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ടിക്കറ്റുകൾ കിട്ടാനില്ലാത്ത അവസ്ഥയായി. അർധരാത്രിക്ക് ശേഷവും ഷോകൾ ഉണ്ടായി. .
മൂന്ന് മണിക്കൂർ 21 മിനിറ്റാണ് അനിമലിൻറെ ദൈർഘ്യം. ''ഇത്രയും ദൈർഘ്യമുള്ള ഒരു ചിത്രം ഇതുവരെ ഞങ്ങൾ പുറത്തിറക്കിയിട്ടില്ല. അതിൽ ഞങ്ങൾ അഹങ്കരിക്കുന്നു. കഥയ്ക്ക് ഏറ്റവും മികച്ച രീതിയിൽ പ്രേക്ഷകരിലേക്ക് എത്താൻ ഇത്രയും സമയം ആവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നി.3 മണിക്കൂർ 49 മിനിറ്റുള്ള ഈ സിനിമയുടെ കട്ട് നമ്മളെല്ലാവരും കണ്ടതാണ്. എന്നാൽ അതുപിടിച്ചുവച്ചു. സന്ദീപ് ദൈർഘ്യം കുറയ്ക്കാൻ ഏറെ പണിപ്പെട്ടിട്ടുണ്ട്.
കാരണം നിങ്ങൾക്ക് അത് അത്രയും നീട്ടാൻ കഴിയില്ല.എന്നാൽ ദൈർഘ്യം കണ്ട് പ്രേക്ഷകർ പരിഭ്രാന്തരാകില്ലെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ വന്ന് അതിൻറെ ഏറ്റവും മികച്ച സിനിമാനുഭവം ആസ്വദിക്കൂ''ഡൽഹിയിൽ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിംഗിനിടെ രൺബീർ പറഞ്ഞിരുന്നു.എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വാംഗയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രശ്മിക മന്ദാനയാണ് നായിക. അനിൽ കപൂർ, ബോബി ഡിയോൾ, തൃപ്തി ദിമ്രി, ശക്തി കപൂർ, സുരേഷ് ഒബ്‌റോയ്, പ്രേം ചോപ്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ.