'ഇങ്ങനെ ആയിരുന്നില്ല അത് കാണേണ്ടിയിരുന്നത്': ആടുജീവിതം ട്രെയ്‌ലർ ലീക്കിൽ പ്രതികരിച്ച് പൃഥ്വിരാജ്
|ചിത്രത്തിന്റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ടെന്നായിരുന്നു ബെന്യാമിന്റെ പ്രതികരണം
ആട് ജീവിതം ട്രെയ്‌ലർ ലീക്കിൽ പ്രതികരിച്ച് പൃഥ്വിരാജ്. ട്രെയ്‌ലർ റിലീസ് മനപ്പൂർമല്ലെന്നും ഈ രീതിയിലല്ലായിരുന്നു ട്രെയ്‌ലർ റിലീസ് ആവേണ്ടിയിരുന്നതെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.
വേൾഡ് മാർക്കറ്റിന് വേണ്ടി സമർപ്പിച്ച പ്രിവ്യൂ അമേരിക്കയിലുള്ള ഓൺലൈൻ മാഗസിനിൽ വന്നതാണെന്നും പടത്തിന്റൈ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ടെന്നുമായിരുന്നു ബെന്യാമിന്റെ പ്രതികരണം.
യുടൂബിൽ വന്നിട്ടുള്ള ആടുജീവിതം trailer ഒഫീഷ്യൽ അല്ല എന്ന് സംവിധായകൻ ബ്ലസിക്ക് വേണ്ടി ഇവിടെ അറിയിക്കട്ടെ. അത് വേൾഡ് മാർക്കറ്റിനു വേണ്ടി സമർപ്പിച്ച ഒരു പ്രിവ്യൂ അമേരിക്കയിലുള്ള deadline എന്ന ഓൺലൈൻ മാഗസിൽ വന്നതാണ്. പടത്തിന്റെ ധാരാളം വർക്ക് ഇനിയും പൂർത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് official trailer വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക.
അൽപസമയം മുമ്പാണ് ചിത്രത്തിന്റെ ട്രെയ്‌ലർ യൂട്യൂബിലെത്തിയത്. ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക ട്രെയ്‌ലർ എന്ന നിലയിൽ റിപ്പോർട്ടുകൾ പുറത്തു വരികയും ചെയ്തു. പൃഥ്വിരാജിന്റെ അസാമാന്യ അഭിനയം വ്യക്തമാക്കുന്ന ട്രെയ്‌ലർ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ദേശീയ അവാർഡിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ട എന്നാണ് ട്രെയ്‌ലറിന് ലഭിക്കുന്ന പ്രതികരണങ്ങൾ.
ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം' ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമക്കായി ശരീരഭാരം കുറച്ചതിന്‍റെ കഷ്ടപ്പാടുകൾ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു. 2020-ലായിരുന്നു പൃഥ്വിയും സംഘവും 'ആടുജീവിത'-ത്തിലെ ജോര്‍ദാനിലെ ചിത്രീകരണത്തിനു ശേഷം തിരിച്ചെത്തിയത്. ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. ഏകദേശം രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്.ഓസ്കാര്‍ പുരസ്കാര ജേതാവായ എ.ആര്‍ റഹ്‍മാന്‍ നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്ന ചിത്രം കൂടിയാണ് ആടുജീവിതം. എ.ആര്‍ റഹ്‍മാന്‍ ജോര്‍ദാനിലെ ആടുജീവിതം ലൊക്കേഷനില്‍ സന്ദര്‍ശനം നടത്തിയ കാര്യം പൃഥ്വിരാജ് അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.