Entertainment
അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുക്കുന്നു, കുടുബത്തിനൊപ്പം സമയം ചെലവഴിക്കണം- അമീർ ഖാൻ
Entertainment

'അഭിനയ ജീവിതത്തിൽ നിന്ന് ഇടവേളയെടുക്കുന്നു, കുടുബത്തിനൊപ്പം സമയം ചെലവഴിക്കണം'- അമീർ ഖാൻ

Web Desk
|
15 Nov 2022 12:38 PM GMT

കഴിഞ്ഞ 35 വർഷം ജോലിയിൽ മാത്രമാണ് താൻ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നൽകാനായില്ലെന്നും ആമിർ പറയുന്നു.

ബോളിവുഡ് വർഷങ്ങളായി ഖാൻ ത്രയത്തിൽ തന്നെ കറങ്ങുകയായിരുന്നു. ഇതിൽ തന്നെ അമിർഖാൻ ചിത്രങ്ങൾ വേറിട്ടു നിന്നു. താരത്തിന്റെ ദംഗൽ അടക്കമുള്ള ചിത്രങ്ങൾ ഇന്ത്യയും കടന്ന് ഹിറ്റായി. ഇപ്പോഴിതാ താരം അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ഇങ്ങനെയൊരു ഇടവേളയെന്നാണ് താരത്തിന്റെ വിശദീകരണം. 1973 ൽ സിനിമയിലെത്തിയ താരം നടൻ, നിർമ്മാതാവ്, ഡയറക്ടർ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

കഴിഞ്ഞ 35 വർഷം ജോലിയിൽ മാത്രമാണ് താൻ ശ്രദ്ധിച്ചതെന്നും കുടുംബത്തിന് ആവശ്യത്തിന് സമയം നൽകാനായില്ലെന്നും ആമിർ പറയുന്നു. ഈ തിരിച്ചറിവിലാണ് പുതിയ തീരുമാനമെന്നും. ലാൽ സിംഗ് ഛദ്ദയുടെ റിലീസിംഗിനു ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ ആണ് ആരാധകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആമിറിന്റെ പ്രഖ്യാപനം.

ഞാൻ സിനിമയിൽ തന്നെ മാത്രം ശ്രദ്ധിക്കുകയായിരുന്നു. ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അതിൽ തന്നെ മുഴുകുകയായിരുന്നു. ജീവിതത്തിലെ മറ്റു സംഭവങ്ങളിലേക്കൊന്നും എന്റെ ശ്രദ്ധ പോവുന്നേയില്ല. സിനിമ നിർമിക്കുമ്പോഴും ഇതു തന്നെയാണ് നടക്കുന്നത്. ഇനി എൻറെ അമ്മയ്ക്കും മക്കൾക്കുമൊപ്പം സമയം ചിലവിടണം. ആമിർ പറഞ്ഞുനിർത്തി.

ലാൽ സിംഗ് ഛദ്ദയാണ് ആമിറിന്റെ അവസാനമെത്തിയി താരത്തിന്റേതായി തിയറ്ററിലെത്തിയത്. എന്നാൽ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ഓഗസ്റ്റ് 11 ന് റിലീസ് ചെയ്ത ചിത്രം ഹോളിവുഡ് ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിൻറെ റീമേക്ക് ആയിരുന്നു. വൻ സമീപകാല ബോളിവുഡിലെ വലിയ പരാജയങ്ങളിൽ ഒന്നായി ചിത്രം മാറി. ചിത്രത്തിൻറെ ആദ്യവാര ഇന്ത്യൻ കളക്ഷൻ 49 കോടി മാത്രമായിരുന്നു. അതേസമയം ഒടിടി റിലീസിന് ശേഷം ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുമുണ്ട്.

താരത്തിന്റെ പ്രഖ്യാപനം ആരാധകർക്കിടയിലും ഞെട്ടൽ ഉണ്ടാക്കിയിട്ടുണ്ട്. ബോളിവുഡ് സിനിമകൾ ബോക്‌സ് ഓഫീസിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നുപോകുന്നതും പുതിയ തീരുമാനമെടുക്കാൻ താരത്തെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്നാണ് സിനിമാ വൃത്തങ്ങൾ പറയുന്നത്.

Similar Posts