Entertainment
തിരക്കഥയാണ്  താരമെന്ന് നിവിൻപോളി; മഹാവീര്യർ തിയേറ്ററുകളിലേക്ക്
Entertainment

തിരക്കഥയാണ് താരമെന്ന് നിവിൻപോളി; മഹാവീര്യർ തിയേറ്ററുകളിലേക്ക്

Web Desk
|
20 July 2022 3:32 PM GMT

ലോകമെമ്പാടുമുള്ള തിയേറ്ററുകളിലാണ് സിനിമ വ്യാഴാഴ്ച പ്രദർശനത്തിനെത്തുന്നത്

നിവിൻ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന മഹാവീര്യർ വ്യാഴാഴ്ച തിയറ്ററുകളിലേക്ക്. ചിത്രം കാണാൻ എല്ലാവരെയും ക്ഷണിച്ചിരിക്കുകയാണ് നായകനും നിർമാതാവുമായ നിവിൻ പോളി. സ്‌ക്രിപ്റ്റാണ് ഈ സിനിമയിലെ താരമെന്ന് നിവിൻ പോളി പറഞ്ഞു. 'മികച്ച തിയേറ്റർ അനുഭവമായിരിക്കും മഹാവീര്യർ നിങ്ങൾക്ക് സമ്മാനിക്കുക. മികച്ച സിനിമക്കായി പരിശ്രമിച്ചിട്ടുണ്ട്. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമ പുറത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകമെമ്പാടുമുള്ള തിയേറ്ററുകളിലാണ് സിനിമ പ്രദർശനത്തിനെത്തുന്നത്. പ്രേക്ഷകർ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ സിനിമ കഴിഞ്ഞ ദിവസം തന്നെ ഒന്നാമത് എത്തിയിരുന്നു. പോളി ജൂനിയർ പിക്‌ചേഴ്‌സ്, ഇന്ത്യൻ മൂവി മേക്കേഴ്‌സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് 'മഹാവീര്യർ' നിർമ്മിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്‌സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈനാണ്.

ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.



Similar Posts