Entertainment
അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുത്; ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ജാമ്യം
Entertainment

അമ്പിളിദേവിയെ അപകീര്‍ത്തിപ്പെടുത്തരുത്; ആദിത്യന്‍ ജയന് കര്‍ശന ഉപാധികളോടെ ജാമ്യം

Web Desk
|
9 July 2021 6:23 AM GMT

ഗാര്‍ഹിക പീഡനമാരോപിച്ച് നടി അമ്പിളിദേവി നല്‍കിയ കേസില്‍ ആദിത്യന്‍ ജയന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്

സീരിയൽ താരം അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ നടന്‍ ആദിത്യൻ ജയന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ ആദിത്യനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നാണ് കോടതി നിർദേശം.

അമ്പിളി ദേവിയെ അപകീര്‍ത്തിപ്പെടുത്തരുതെന്ന് താക്കീത് നല്‍കിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.ഗാര്‍ഹിക പീഡനമാരോപിച്ച് നടി അമ്പിളിദേവി നല്‍കിയ കേസില്‍ ആദിത്യന്‍ ജയന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്.

തന്നെയും മാതാപിതാക്കളെയും കൊല്ലുമെന്ന് ആദിത്യന്‍ ഭീഷണിപ്പെടുത്തിയെന്നും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചെന്നും ആരോപിച്ച് അമ്പിളി ദേവി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് ആദിത്യന്‍ ഹൈക്കോടതിയെ സമീപിക്കുന്നത്. അതിനിടെ കഴിഞ്ഞ ഏപ്രിലില്‍ ആദിത്യന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

Similar Posts