Entertainment
akshay radakrishan
Entertainment

'ഒരു തെരുവ് നായ ദിവസം അഞ്ച് കല്ലേറ് കൊളളുന്നുണ്ടാകും, അക്രമാസക്തരാകാന്‍ കാരണം ഇവിടുത്തെ ചുറ്റുപാട്' അക്ഷയ് രാധാകൃഷ്ണന്‍

Web Desk
|
17 July 2023 4:11 PM GMT

ഭഗവാന്‍ ദാസന്റെ രാമരാജ്യമാണ് അക്ഷയ് രാധാകൃഷ്ണന്‍റെ പുതിയ ചിത്രം.

കൊച്ചി: തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്ന വാര്‍ത്തയാണ് കേരളത്തിന്റെ നാനാകോണുകളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ തെരുവ് നായ്ക്കള്‍ കുറവാണെന്നും ഉളള നായകള്‍ അക്രമാസക്തമാവുന്നത് ഇവിടത്തെ ചുറ്റുപാട് കൊണ്ടാണെന്നും പറയുകയാണ് സിനിമാ നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. ഭഗവാന്‍ ദാസന്റെ രാമരാജ്യം എന്ന ചിത്രത്തിന്റെ ഭാഗമായി മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പരാമര്‍ശം.

'ഞാന്‍ ഓള്‍ ഇന്ത്യ ട്രിപ്പ് പോയിരുന്നു. അതില്‍ നിന്ന്, കേരളത്തില്‍ തെരുവുനായ്ക്കള്‍ കുറവാണെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഉളള നായകള്‍ അക്രമാസക്തമാകാന്‍ കാരണം ഇവിടത്തെ ചുറ്റുപാടാണ്. കേരളം വിട്ടു പുറത്ത് പോയപ്പോള്‍ പട്ടികളെ കൂട്ടിലിട്ടു വളര്‍ത്തുന്ന സംസ്‌കാരം കണ്ടിട്ടില്ല. മണാലിയില്‍ പോയപ്പോള്‍ കണ്ടാല്‍ പേടി തോന്നുന്ന വലിയ പട്ടികളെയാണ് അവിടെ കണ്ടത്. എന്നാല്‍ അതൊക്കെ പാവങ്ങളാണ്. മുന്‍പില്‍ വന്ന് വാലാട്ടി പോവും. കാണാനും നല്ല രസമാണ്.' അക്ഷയ് പറഞ്ഞു.

'ഞാന്‍ ഒരാളെ തുറിച്ചു നോക്കിയാലോ, കല്ല് എടുത്തെറിഞ്ഞാലോ അയാള്‍ എന്നോട് കാണിക്കുന്ന മനോഭാവം എന്തായിരിക്കും. അത് തന്നെയാണ് ഇവിടെ നടക്കുന്നതും. നമ്മുടെ തെരുവില്‍ ഒരു ദിവസം ഒരു നായ അഞ്ച് കല്ലേറ് എങ്കിലും കൊണ്ടിട്ടുണ്ടാവും. നായയുടെ കടി കിട്ടുമ്പോള്‍ നമുക്ക് നായയോടുളള മനോഭാവം പോലെയാണ് അവര്‍ക്ക് തിരിച്ച് മനുഷ്യരോടും. മൊത്തത്തില്‍ ഒരു ദേഷ്യമുണ്ടവും'- നടന്‍ പറയുന്നു.

ഷെല്‍റ്റര്‍ എന്ന പരിപാടി തുടങ്ങിയിട്ടുണ്ട്. ശരിക്കും മനുഷ്യര്‍ക്ക് വേണ്ടിയുളളതാണ്. ഞാന്‍ ഒരു മൃഗസ്‌നേഹയാണെന്ന് എവിടേയും പറഞ്ഞിട്ടില്ല. പ്രത്യേക അതിര്‍വരമ്പുകള്‍ ഒന്നുമില്ലാത്ത ആളാണ് ഞാന്‍. മനുഷ്യരുടെ മനോഭാവം മാറിയാല്‍ കടിയു കുറയും. കടികള്‍ കുറയാനുളള കാര്യങ്ങളാണ് താന്‍ പറയുന്നത്. എന്നാല്‍ അത് ആര്‍ക്കും മനസ്സിലാവുന്നില്ല എന്നതാണ് പ്രശ്‌നമെന്നും അക്ഷയ് കൂട്ടിച്ചേര്‍ത്തു.

Similar Posts