'ശിവൻകുട്ടി സഖാവ് വിജയിച്ച് മന്ത്രിയായി'; നന്ദി പറഞ്ഞ് ബൈജു
|ശിവന്‍കുട്ടിയെ വിജയിപ്പിക്കാൻ വോട്ട് ചെയ്ത നേമത്തെ എല്ലാ വോട്ടർമാരോടും ബൈജു നന്ദി രേഖപ്പെടുത്തി
താൻ ആഗ്രഹിച്ചത് പോലെ വി ശിവൻകുട്ടി വിജയിച്ച് മന്ത്രിയായതില്‍ സന്തോഷം പ്രകടിപ്പിച്ച് നടന്‍ ബൈജു സന്തോഷ്. വര്‍ഗീയതയില്ലാത്ത ഒരു ഭരണകൂടത്തിനേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയില്‍ എത്തിക്കാന്‍ കഴിയൂ എന്നും ബൈജു പറഞ്ഞു.
ശിവന്‍കുട്ടിയെ വിജയിപ്പിക്കാൻ വോട്ട് ചെയ്ത നേമത്തെ എല്ലാ വോട്ടർമാരോടും ബൈജു നന്ദി രേഖപ്പെടുത്തി. വർഗീയതയില്ലാത്ത കേരളത്തിന് വേണ്ടി നമുക്ക് പരസ്പരം സ്നേഹിച്ചു മുന്നേറാമെന്നും ബൈജു കുറിപ്പില്‍ പറഞ്ഞു.
ശിവൻകുട്ടിക്ക് വോട്ട് ചെയ്യണമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ബൈജു അഭ്യര്‍ഥിച്ചിരുന്നു. നേമത്തെ എല്ലാ സ്ഥാനാർഥികളും പ്രഗത്ഭർ തന്നെയാണെങ്കിലും തിരുവനന്തപുരത്തെ മണ്ണിന്റെ ഗന്ധം ശരിക്കറിയാവുന്നത് ജില്ലയിൽ ജനിച്ച് വളർന്ന ശിവൻകുട്ടിക്ക് തന്നെയാണെന്നാണ് ബൈജു പറഞ്ഞത്. പ്രതിപക്ഷത്ത് ഇരിക്കുന്ന എംഎൽഎയെയാണോ ഭരണപക്ഷത്തുള്ള മന്ത്രിയെയാണോ വേണ്ടതെന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം നേമത്തെ ജനങ്ങൾക്ക് ഉണ്ട്. വോട്ടർമാർ ബുദ്ധിപരമായി ചിന്തിക്കും എന്നുതന്നെയാണ് ഒരു തിരുവനന്തപുരത്തുകാരൻ എന്ന നിലയിൽ താൻ കരുതുന്നതെന്നും ബൈജു പറയുകയുണ്ടായി.
ബിജെപിയുടെ കേരള നിയമസഭയിലെ ഒരേയൊരു അക്കൌണ്ട് പൂട്ടിച്ചാണ് വി ശിവന്‍കുട്ടി മന്ത്രിയായത്. ഒ രാജഗോപാല്‍ തുറന്ന അക്കൌണ്ടാണ് ശിവന്‍കുട്ടി പൂട്ടിയത്. ഇത്തവണ കുമ്മനം രാജശേഖരനായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി.
ബൈജുവിന്‍റെ കുറിപ്പ്
ബഹുമാന്യരെ
ഞാൻ ആഗ്രഹിച്ചത് പോലെ ശ്രീ. വി ശിവൻകുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയിരിക്കുകയാണ്. അദ്ദേഹത്തിനെ വിജയിപ്പിക്കാൻ വേണ്ടി വോട്ട് ചെയ്ത നേമം മണ്ഡലത്തിലെ എല്ലാ പ്രിയപ്പെട്ട വോട്ടർമാരോടും എന്റെ അഗാധമായ നന്ദിയും സ്നേഹവും ഇതിനാൽ രേഖപ്പെടുത്തുന്നു. വർഗീയത ഇല്ലാത്ത ഒരു ഭരണകൂടത്തിന് മാത്രമേ നിക്ഷ്പക്ഷമായി നാടിനെ പുരോഗതിയിൽ എത്തിക്കാൻ കഴിയു. വർഗീയതയില്ലാത്ത കേരളത്തിന് വേണ്ടി നമുക്ക് പരസ്പരം സ്നേഹിച്ചു മുന്നേറാം. ഇനി വരുന്ന തലമുറകൾക്ക് നമ്മൾ ഓരോരുത്തരും വഴികാട്ടികളാകണം.
എന്ന് നിങ്ങളുടെ സ്വന്തം നടൻ ബൈജു സന്തോഷ്.
ബഹുമാന്യരെ 🙏
ഞാൻ ആഗ്രഹിച്ചത് പോലെ ശ്രീ. വി. ശിവൻകുട്ടി സഖാവ് വിജയിച്ച് മന്ത്രി ആയിരിക്കുകയാണ്. അദ്ദേഹത്തിനെ...
Posted by Baiju Santhosh on Monday, May 24, 2021