Entertainment
നെഗറ്റീവ് കമന്‍റുകള്‍ പണം കൊടുത്തു എഴുതിക്കുന്നത്; ഇനിയും തുടര്‍ന്നാല്‍ താന്‍ വെറുതെ ഇരിക്കില്ലെന്ന് നടന്‍ ബാല
Entertainment

നെഗറ്റീവ് കമന്‍റുകള്‍ പണം കൊടുത്തു എഴുതിക്കുന്നത്; ഇനിയും തുടര്‍ന്നാല്‍ താന്‍ വെറുതെ ഇരിക്കില്ലെന്ന് നടന്‍ ബാല

Web Desk
|
9 Sep 2021 3:36 AM GMT

നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നോക്കൂ. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് എന്തിനാണ് പ്രശ്നമുണ്ടാക്കാന്‍ വരുന്നത്

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാലയുടെ ഭാര്യ എലിസബത്തിന്‍റെ പിറന്നാൾ. പിറന്നാള്‍ ആഘോഷത്തിന്‍റെ വീഡിയോ ബാല പുറത്തുവിട്ടിരുന്നു. എന്നാൽ ഇതിനു നിരവധി നെഗറ്റീവ് കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോൾ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് താരം. പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്‍റുകള്‍ പണം കൊടുത്ത് എഴുതിച്ചതാണെന്നാണ് ബാല പറയുന്നത്. എന്നാല്‍ ആരാണ് എഴുതിച്ചത് എന്നതിനെ കുറിച്ചൊന്നും വീഡിയോയില്‍ പറയുന്നില്ല.

ബാലയുടെ വാക്കുകള്‍

ഒരു ദിവസത്തില്‍ തന്നെ ഇത്രയധികം പേര്‍ ഞങ്ങളുടെ കുടുംബത്തോട് സ്നേഹം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതേസമയം തന്നെ ചില നെഗറ്റീവ് കമന്റുകളും കാണാനിടയായി. അത് പൈസ കൊടുത്ത് എഴുതിച്ചതാണ്. കാരണം അവയെല്ലാം ഫെയിക്ക് ഐടിയാണ്. അത് വലിയ തെറ്റാണ്. ഇന്ന് എലിസബത്തിന്‍റെ പിറന്നാളാണ്. ആ പോസ്റ്റിന് താഴെ വളരെ മോശമായ രീതിയില്‍ സംസാരിക്കുന്നു. അവര്‍ക്കും അമ്മയുണ്ടാകും പെങ്ങളുണ്ടാകും. വളരെ തെറ്റാണിത്. എത്ര പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയും. സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിച്ചാല്‍ പോരെ.

നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നോക്കൂ. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് എന്തിനാണ് പ്രശ്നമുണ്ടാക്കാന്‍ വരുന്നത്. എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ ക്ഷമിക്കും. പക്ഷെ ഞാനിപ്പോള്‍ വിവാഹിതനാണ്. എലിസബത്തിന് മീഡിയ എന്താണെന്നും അറിയില്ല. അപ്പോള്‍ അവരെ കുറിച്ച് വളരെ മോശമായ കമന്‍റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ മുഖം കാണിക്ക് അല്ലെങ്കില്‍ നമ്പര്‍ തരൂ. അപ്പോ സംസാരിക്കാം. ഇതു തന്‍റെ അവസാന മുന്നറിയിപ്പാണെന്നും ബാല വീഡിയോയില്‍ പറയുന്നു.

Similar Posts