Entertainment
നേപ്പാളിലെ ഷൂട്ടിംഗ് അവസാനിച്ചെന്ന് ബിബിന്‍ ജോര്‍ജ്; ധര്‍മജനെ തിരഞ്ഞ് ആരാധകര്‍
Entertainment

നേപ്പാളിലെ ഷൂട്ടിംഗ് അവസാനിച്ചെന്ന് ബിബിന്‍ ജോര്‍ജ്; ധര്‍മജനെ തിരഞ്ഞ് ആരാധകര്‍

Web Desk
|
5 May 2021 2:42 AM GMT

നമ്മുടെ എംഎല്‍എയും ഉണ്ടല്ലോ എന്നാണ് പലരുടെയും കമന്‍റ്.

തിരിമാലിയുടെ നേപ്പാളിലെ ഷൂട്ടിംഗ് അവസാനിച്ചെന്ന് ബിബിന്‍ ജോര്‍ജ്. ലൊക്കേഷനില്‍ നിന്ന് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ഒരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അങ്ങനെ .... തിരിമാലിയുടെ ...ഷൂട്ടിംഗ് .. നേപ്പാളിലെ അവസാനിച്ചു ...അടരാടിയവർ ...പോരാടിയവർ ...യോദ്ധാക്കൾ ...ഞങ്ങൾ -എന്നുപറഞ്ഞാണ് ബിബിന്‍ ജോര്‍ജ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

എന്നാല്‍ ഫോട്ടോയില്‍ എല്ലാവരും തിരയുന്നത് നടന്‍ ധര്‍മജനെയാണ്. കഴിഞ്ഞ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടായിരുന്ന സിനിമാ താരങ്ങളില്‍ ഒരാള്‍ ധര്‍മ്മജൻ ബോള്‍ഗാട്ടിയായിരുന്നു. ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായാണ് ധര്‍മജന്‍ മത്സരിച്ചത്. എന്നാൽ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സച്ചിന്‍ ദേവ് ആണ് ഇവിടെ വിജയിച്ചത്.

വോട്ടെണ്ണലിന് ധര്‍മജന്‍ നേപ്പാളില്‍ കുടുങ്ങിയതും വാര്‍ത്തയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് സിനിമയുടെ ചിത്രീകരണത്തിനായി ധര്‍മജന്‍ നേപ്പാളിലേക്ക് പോയത്. രമേശ് പിഷാരടി ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ ധര്‍മജന് വേണ്ടി പ്രചാരണത്തിന് ബാലുശേരിയില്‍ എത്തിയിരുന്നു. പക്ഷേ കനത്ത പരാജയമാണ് ധര്‍മജന് മണ്ഡലത്തിലുണ്ടായത്.

തുടര്‍ന്നാണ് ബിബിന്‍ ജോര്‍ജ് പങ്കുവെച്ച ഫോട്ടോയ്ക്ക് കീഴെ ആളുകള്‍ കമന്‍റുമായി എത്തിയത്. നമ്മുടെ എംഎല്‍എയും ഉണ്ടല്ലോ എന്നാണ് പലരുടെയും കമന്‍റ്.

ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്‍റണി, അന്ന രേഷ്മ രാജൻ (ലിച്ചി) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് തിരിമാലി. സിനിമയുടെ ആദ്യ ഷെഡ്യൂളാണ് നേപ്പാളില്‍ പൂര്‍ത്തിയാക്കിയത്.

അങ്ങനെ ....

തിരിമാലിയുടെ ...ഷൂട്ടിംഗ് ..

നേപ്പാളിലെ അവസാനിച്ചു ...

അടരാടിയവർ ...

പോരാടിയവർ ...

യോദ്ധാക്കൾ ...ഞങ്ങൾ ..

Posted by Bibin George on Monday, May 3, 2021

Similar Posts