'പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഡോക്ടർ പറഞ്ഞാൽ തീരാവുന്ന പ്രശ്‌നമേയൊള്ളൂ കേരളത്തിൽ'; ഹരീഷ് പേരടി
|'കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്'
കോഴിക്കോട്:പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ച് ആളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തീരാവുന്ന പ്രശ്‌നമേയുള്ളു കേരളത്തിലെന്ന് നടൻ ഹരീഷ് പേരടി. പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു. കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. തെരുവ്‌നായയുടെ ആക്രമണവുമായി ബന്ധപ്പെട്ട വാർത്തകളാണ് കേരളത്തിന്റെ നാനാഭാഗങ്ങളിൽ അടുത്തദിവസങ്ങളിൽവന്നുകൊണ്ടിരിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് നിരവധി വാദപ്രതിവാദങ്ങളും കേരളത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് പ്രതികരണവുമായിനടൻ ഹരീഷ് പേരടി രംഗത്തെത്തിയത്.
'മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന, മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റൂ എന്ന് പറഞ്ഞാണ് ഹരീഷ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...
'പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശ്‌നമേയുള്ളു കേരളത്തിൽ ...പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു...
കൊന്ന് തിന്നാൻ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രമിനൽ കുറ്റം തന്നെയാണ്...പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോൾ അടിയന്തരമായി ചെയ്യാൻ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ്ഞ് (നിയമം അനുവദിക്കുമെങ്കിൽ)അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിൻ അടങ്ങിയ പാനിയങ്ങൾ)കൊടുത്ത് വളർത്തുകയെന്നതാണ്..അല്ലെങ്കിൽ എല്ലാവർക്കും ലൈഫ് പദ്ധതിയിൽ പെടുത്തി കാറ് വാങ്ങികൊടുക്കുക...
കൃഷിയും വ്യവസായവും അങ്ങനെ മറ്റൊന്നും ഉൽപാദിപ്പിക്കാൻ അറിയാത്ത, മനുഷ്യരെ മാത്രം ഉൽപാദിപ്പിക്കാൻ അറിയുന്ന, മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാൻ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റൂ
.