താന്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത: പ്രതികരണവുമായി ജനാര്ദനന്
|പൂര്‍ണ ആരോഗ്യവാനാണെന്ന് നടന് ജനാര്ദനന്
നടന് ജനാര്ദനന് മരിച്ചെന്ന് വ്യാജ പ്രചാരണം. ഇന്നലെ മുതലാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ വ്യാജപ്രചാരണം നടക്കുന്നത്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ജനാര്ദനന് തന്നെ രംഗത്തെത്തി.
താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്ന് ജനാര്ദനന് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരം വാര്‍ത്തകള്‍ കാരണം നിജസ്ഥിതി അറിയാനായി സിനിമാ രംഗത്ത് നിന്ന് നിരവധി പേര് തന്നെ വിളിക്കുന്നുണ്ടെന്നും ജനാര്ദനന് പറഞ്ഞു.
വസ്തുതാവിരുദ്ധമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ജനാര്ദനന് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പേരിലുള്ള ഫേസ്ബുക്ക് ഫാന്‍ പേജ് പ്രതികരിച്ചു.
Dear All,
There has been a fake news that has been making its rounds. We would like to inform you that Mr.Janardanan is fine and doing well. This is a page maintained by his fan base.
Thank you all.
Posted by K G Janardanan on Wednesday, July 28, 2021
നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷയും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ടു- ''ഇന്നലെ മുതൽ നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവാനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം. ഇതൊരു അപേക്ഷയാണ്''.
ഇന്നലെ മുതൽ നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ് .ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും...
Posted by N.M. Badusha on Thursday, July 29, 2021