Entertainment
ചിത്രീകരണത്തിനിടെ നടന്‍ കൈലാഷിന് പരിക്ക്; ചിത്രീകരണം നിര്‍ത്തിവെച്ചു
Entertainment

ചിത്രീകരണത്തിനിടെ നടന്‍ കൈലാഷിന് പരിക്ക്; ചിത്രീകരണം നിര്‍ത്തിവെച്ചു

ijas
|
3 Jan 2022 2:35 PM GMT

രണ്ടു ദിവസത്തിനുള്ളില്‍ കൈലാഷ് ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു

'പള്ളിമണി' എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ നടന്‍ കൈലാഷിന് പരിക്കേറ്റു. ചിത്രത്തിലെ നിര്‍ണായക ഫൈറ്റ് രംഗത്ത് ഡ്യൂപ്പിലാതെ ചാടിയപ്പോഴാണ് കൈലാഷിന് പരിക്ക് പറ്റിയതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ചിത്രാഞ്ജലിയിലായിരുന്നു പള്ളിമണിയുടെ ചിത്രീകരണം. കൈലാഷിന് നിസാര പരിക്കേയുള്ളൂവെങ്കിലും ചിത്രത്തിന്‍റെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ കൈലാഷ് ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്‍റെ കഥ പറയുന്ന 'പള്ളിമണി'യില്‍ കൈലാഷിന് പുറമേ ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നു. കലാസംവിധായകനായി ശ്രദ്ധ നേടിയ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്വേതാ മേനോനാണ് നായിക. ഒരിടവേളക്ക് ശേഷം നിത്യാദാസ് സിനിമയിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണ് 'പള്ളിമണി'. അനിയന്‍ ചിത്രശാല ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്‍റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്‍റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകൻ.

Related Tags :
Similar Posts