ലോക്ഡൗൺ വിരസതയകറ്റാൻ കുഞ്ചാക്കോ ബോബന്റെ വക 'പണി' വരുന്നു
|കോവിഡിന്റെ വ്യാപനം തടയുന്നതിന് ലോക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസികാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം.
ലോക്ഡൗണിലെ വിരസതയകറ്റാൻ വ്യത്യസ്തമായ ചലഞ്ചുകളുമായി സിനിമാതാരം കുഞ്ചാക്കോ ബോബൻ. 'ചാക്കോച്ചൻ ചലഞ്ച്' എന്ന് പേരിട്ടിരിക്കുന്ന വ്യത്യസ്തമായ ചലഞ്ച് നാളെയാണ് ആരംഭിക്കുക. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലാണ് ചലഞ്ചിനെ സംബന്ധിച്ച അറിയിപ്പുകളും അപ്ഡേറ്റുകളും വരിക.
താൻ ഇന്നലെ ഒരു സുഹൃത്തിനോട് സംസാരിച്ചപ്പോൾ ലോക്ഡൗൺ നീട്ടിയതിൽ സുഹൃത്തിന്റെ വാക്കുകളിലെ നിരാശ തനിക്ക് മനസിലായെന്നും അതാണ് ഇത്തരത്തിലൊരു ചലഞ്ച് തുടങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
മസ്തിഷ്ക വ്യായാമങ്ങൾ മുതൽ ഫിസിക്കൽ ടാസ്ക് വരെ ഇതിലുണ്ടാകുമെന്ന് അറിയിച്ച താരം നിലവിൽ ലോക്ഡൗൺ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന 16 വരെ ഈ ചലഞ്ച് തുടരുമെന്നും അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണരൂപം
ഞാൻ ഇന്നലെ ഒരു സുഹൃത്തിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ വാക്കുകളിലെ നിരാശയാണ് എൻ്റെ ഈ പോസ്റ്റിന് കാരണം.
16 വരെ ലോക്ക്ഡൗൺ നീട്ടിയതോടെ പ്ലാൻ ചെയ്തിരുന്ന പല പദ്ധതികളും പലർക്കും ഉപേക്ഷിക്കേണ്ട ഒരു സാഹചര്യമാണ് വന്നിരിക്കുന്നത്.
കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും ഫലപ്രദമാണെങ്കിലും, ഇത് നമ്മുടെ മാനസീകാവസ്ഥയ്ക്ക് അത്ര അനുയോജ്യമല്ലായിരിക്കാം.
ഇത് മനസ്സിൽ വച്ചുകൊണ്ട്, വിരസത ഇല്ലാതാക്കാനും ചില പുതിയ ശീലങ്ങൾ വികസിപ്പിക്കാനും നിങ്ങളെ സഹായിക്കുന്നതിന് ജൂൺ 16 വരെ നിരവധി ആക്ടിവിറ്റികളുമായ് ഞാൻ വരുന്നു.
ഇതിൽ മസ്തിഷ്ക വ്യായാമങ്ങൾ മുതൽ ഫിസിക്കൽ ടാസ്ക് വരെ ഉണ്ട്. അതിനാൽ, നാളെ മുതൽ ആരംഭിക്കുന്ന ആക്ടിവിറ്റി അപ്ഡേറ്റുകൾക്കായി എന്റെ പേജിൽ വരിക.
ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ നമുക്ക് കഴിയുന്നത്ര പോസിറ്റീവായി തുടരാൻ ശ്രമിക്കാം. എന്നെ വിശ്വസിക്കൂ, നമ്മൾ ഒരുമിച്ച് ഈ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകും. അപ്പോൾ നാളെ കാണാം!
#ChackochanChallenge
I was talking to a friend over the phone yesterday and the hopelessness in his words is the reason behind this post and the series of lockdown activities I am planning till 16th.
We are going through testing times, and announcements such as lockdown extension force us to postpone or drop many of our plans, leading to disappointment. While lockdown and social distancing are effective in curbing the spread of Covid-19, it may perhaps be not so conducive to our emotional state.
Keeping this is mind, I am coming up with a series of activities till 16th June to help you keep boredom at bay and maybe develop some new habits. From brain-tingling exercises to physical challenges, I have plans to not let the lockdown lock you down.
So, stay tuned to my page for the activity updates starting from tomorrow. Let's try to stay as productive and positive as we can in these challenging times. Believe me, we are in this together and we will get through this together. See you tomorrow!