'പ്രായം കൂടുന്തോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടൻ...'; പൊട്ടിച്ചിരിപ്പിച്ച് പൃഥിയുടെ വാക്കുകള്‍
|വ്യക്തിപരമായി എനിക്ക് വളരെ അടുപ്പമുള്ള രണ്ട് ആൾക്കാരാണിവർ
കൊച്ചി: പൃഥ്വിരാജ്-ബേസില്‍ ജോസഫ് കോമ്പോയില്‍ തിയറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തിയ ചിത്രമായിരുന്നു ഗുരുവായൂരമ്പല നടയില്‍. മികച്ച വിജയം നേടിയ ചിത്രത്തിന്‍റെ വിജയാഘോഷം ഈയിടെ കൊച്ചിയില്‍ നടന്നിരുന്നു. ചടങ്ങില്‍ വച്ച് താരങ്ങളായ ജഗദീഷിനെയും ബൈജുവിനെയും കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
"ഇവിടെ എടുത്തു പറയേണ്ട രണ്ട് പേരാണ് പ്രായം കൂടുന്തോറും ഷർട്ടിലെ ഡിസൈൻ കൂടിവരുന്ന ജഗദീഷ് ചേട്ടനും അതുപോലെ തന്നെ പ്രായം കൂടുന്തോറും പുച്ഛം കൂടി വരുന്ന ബൈജു ചേട്ടനും. രണ്ട് പേരും ഇവിടെയുണ്ട്. വ്യക്തിപരമായി എനിക്ക് വളരെ അടുപ്പമുള്ള രണ്ട് ആൾക്കാരാണിവർ.
എന്നെ ചെറിയ കാലം മുതൽ കാണുന്ന രണ്ട് പേരാണ്. രണ്ട് പേർക്കൊപ്പവും ഇന്നും സിനിമയിൽ സജീവമായി അഭിനയിക്കാൻ കഴിയുന്നു എന്ന് പറയുന്നത് എനിക്ക് വലിയ പാഠമാണ്. കാരണം, ജഗദീഷേട്ടന്‍ പുതിയ പിള്ളേരുടെ കൂടെ അഭിനയിക്കുമ്പോൾ അവരുടെ ടൈം ലൈനിലുള്ള നടനാണ്. ബൈജു ചേട്ടൻ ഇന്നും വിപിൻ ദാസിന്റെ സിനിമയിൽ അഭിനയിക്കുമ്പോൾ, വിപിൻ ദാസിന്റെ ഗ്രാമറിലുള്ള നടനാണ്. അതുപോലെയാകണേ ഞാനും" എന്നാണ് എന്റെ പ്രാർഥന.
ചിത്രത്തില്‍ ജഗദീഷ് പൃഥ്വിരാജിന്‍റെ അച്ഛനായിട്ടും ബൈജു ഭാര്യാ പിതാവായിട്ടുമാണ് അഭിനയിച്ചത്. അനശ്വര രാജൻ, നിഖില വിമൽ എന്നിവരായിരുന്നു നായികമാര്‍. ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍.