Entertainment
നടൻ ശരത് ബാബു അന്തരിച്ചു
Entertainment

നടൻ ശരത് ബാബു അന്തരിച്ചു

Web Desk
|
22 May 2023 10:15 AM GMT

വിവിധ ഭാഷകളിലായി 220ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

ഹൈദരാബാദ്: പ്രശസ്ത നടൻ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആന്തരാവയവങ്ങളിൽ അണുബാധയെത്തുടർന്ന് ഏപ്രിൽ 20 മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വിവിധ ഭാഷകളിലായി 220ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വ്യക്തിമുദ്ര പതിപ്പിച്ചു. 1973ൽ രാമരാജ്യം എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1977ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത പട്ടണ പ്രവേശം എന്ന ചിത്രത്തിലൂടെ തമിഴിലുമെത്തി. മുത്തു, അണ്ണാമലൈ, അമൃത വർഷിനി, മുള്ളും മലരും, മഗധീര തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മലയാളത്തിൽ ശരപഞ്ചരം, ധന്യ, പൂനിലാമഴ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.

സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാർഥ പേര്. 2021ൽ പുറത്തിറങ്ങിയ വക്കീൽ സാബാണ് ഒടുവിൽ അഭിനയിച്ച തെലുങ്ക് ചിത്രം. തമിഴിൽ ഈ വർഷം വസന്ത മുല്ലൈ എന്ന ചിത്രത്തിലും അഭിനയിച്ചു.

Summary- Actor Sarath Babu, known for his works predominantly in Tamil and Telugu cinema has passed away

Related Tags :
Similar Posts