Entertainment
Actor Unni Mukundan Elected as Treasurer of Amma Organisation
Entertainment

'അമ്മ'യുടെ ട്രഷറർ ആയി ഉണ്ണി മുകുന്ദൻ; തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ

Web Desk
|
19 Jun 2024 2:59 PM GMT

സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദൻ എത്തുന്നത്.

കൊച്ചി: മലയാള സിനിമാ താര സംഘടനയായ 'അമ്മ'യുടെ ട്രഷററായി നടൻ ഉണ്ണി മുകുന്ദൻ. എതിരില്ലാതെയാണ് താരം തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്ന ഉണ്ണി മുകുന്ദൻ സിദ്ദിഖിന്റെ പിൻഗാമിയായിട്ടാണ് ട്രഷറർ സ്ഥാനത്തേക്ക് എത്തുന്നത്.

ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, രമേഷ് പിഷാരടി, റോണി ഡേവിജ്, സുരേഷ് കൃഷ്ണ, ടിനി ടോം, സരയു മോഹൻ, വിനു മോഹൻ, അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ എന്നിവർ 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നാമനിർദേശപത്രിക നൽകിയിട്ടുണ്ട്.

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മോഹൻലാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവർ നാമനിർദേശ പത്രിക നൽകിയിരുന്നു. എന്നാൽ ഭൂരിപക്ഷം അംഗങ്ങളുടെയും അഭിപ്രായം അനുസരിച്ച് മൂവരും പത്രിക പിൻവലിച്ചിരുന്നു.

ഇനി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്‍റ്, 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് 30ന് നടക്കും. 506 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. സിദ്ദിഖ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് ജനറൽ സെക്രട്ടറി പദവിയിലേക്ക് മത്സരിക്കുന്നത്. ജഗദീഷ്, ജയൻ ചേർത്തല, മഞ്ജു പിള്ള എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും അനൂപ് ചന്ദ്രനും ബാബുരാജും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും.

അതേസമയം, കഴിഞ്ഞ ഭരണ സമിതിയിലുണ്ടായിരുന്ന ശ്വേതാ മേനോൻ, മണിയൻപിള്ള രാജു, ലാൽ, ലെന, വിജയ് ബാബു, സുധീർ കരമന, ജയസൂര്യ എന്നിവരൊന്നും ഇത്തവണ മത്സരിക്കുന്നില്ല.

Similar Posts