'വിഡ്ഢിത്തം അല്ല ഇത് ഭ്രാന്ത്'; ഹർത്താലിനെതിരെ വിജയ് ബാബു
|പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും ഒരുപാട് പേർ കമന്റുമായി വന്നു
സംസ്ഥാനത്തു ഇന്നു നടന്ന ഹർത്താലിനെ രൂക്ഷമായി വിമർശിച്ച് നടനും നിർമാതാവുമായ വിജയ് ബാബു. ഇതു വിഡ്ഢിത്തമല്ലെന്നും ഭ്രാന്താണെന്നുമാണ് വിജയ് ബാബു ഫേയ്‌സ് ബുക്കിൽ കുറിച്ചത്.
''നാളെ നടക്കാനിരിക്കുന്ന ഹർത്താലിന് പിന്നിലെ ലോജിക് മനസ്സിലാകുന്നില്ല. അതു ആര് ആഹ്വാനം ചെയ്തതാണെങ്കിലും. ഹർത്താലിനെക്കാൾ ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ!. വിഡ്ഢിത്തം എന്ന വാക്കല്ല, അക്ഷരാർഥത്തിൽ ഭ്രാന്ത് എന്നു തന്നെ വിളിക്കണം.ദൈവം രക്ഷിക്കട്ടെ'' വിജയ് ബാബു ഫേയ്‌സ് ബുക്കിൽ കുറിച്ചു.
പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും ഒരുപാട് പേർ കമന്റുമായി വന്നു. എന്നാൽ വിമർശനങ്ങൾക്കു മറുപടിയുമായി നടൻ കമന്റുമായി വീണ്ടും എത്തി. താൻ ബിജെപിയുമല്ല, കോൺഗ്രസുമല്ല, കമ്യൂണിസ്റ്റുമല്ല. സ്ഥാനാർഥിയെ നോക്കി മാത്രം വോട്ടു ചെയ്യുന്ന സാധാരണ പൗരനാണ്. ഇന്നത്തെ ഹർത്താലിനു താൻ എതിരാണെന്നും, ഇതു സാധാരണക്കാരെ എത്രത്തോളം ബാധിക്കുമെന്നും ആലോചിക്കണമെന്ന് അദ്ദേഹം കമന്റിട്ടു. താൻ എപ്പോഴും ഹർത്താലിനു എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
''Don't understand the logic behind this hartal tomorrow ( irrespective of whoever has called for it ) . When we hv been going through double & triple lockdowns for so long at a bigger scale than hartals !! .
Ridiculous is not the word !! . Literal madness .God save ..!''